ഇന്റർഫേസ് /വാർത്ത /Kerala / ന്യൂസ് 18 സർവേ: അടൂർ പ്രകാശ് MLA ആയി തുടരണമായിരുന്നെന്ന് കോന്നിക്കാർ

ന്യൂസ് 18 സർവേ: അടൂർ പ്രകാശ് MLA ആയി തുടരണമായിരുന്നെന്ന് കോന്നിക്കാർ

അടൂർ പ്രകാശ്

അടൂർ പ്രകാശ്

കോന്നി ഉപതെരഞ്ഞെടുപ്പിന് മുമ്പായി ന്യൂസ് 18 കേരളം മണ്ഡലത്തിൽ നടത്തിയ പ്രീ പോൾ സർവേയിലാണ് കോന്നിയിലെ വോട്ടർമാർ മനസ് തുറന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: കോന്നിക്കാർക്ക് എം എൽ എ ആയി അടൂർ പ്രകാശിനെ തന്നെ വേണം. കോന്നി ഉപതെരഞ്ഞെടുപ്പിന് മുമ്പായി ന്യൂസ് 18 കേരളം മണ്ഡലത്തിൽ നടത്തിയ പ്രീ പോൾ സർവേയിലാണ് കോന്നിയിലെ വോട്ടർമാർ മനസ് തുറന്നത്. സർവേയിൽ പങ്കെടുത്തവരിൽ 67.9% ആളുകളും 23 വർഷം MLA ആയിരുന്ന അടൂർ പ്രകാശ് തന്നെ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം, 22.2% ആളുകളും അടൂർ പ്രകാശ് തുടരണമെന്ന അഭിപ്രായം ഇല്ലെന്നാണ് രേഖപ്പെടുത്തിയത്. 9.9% വോട്ടർമർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

    അടൂർ പ്രകാശ് നിർദേശിച്ച വ്യക്തിയെ യുഡിഎഫ് സ്ഥാനാർഥി ആക്കണമായിരുന്നോയെന്ന് ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 57% ആളുകളും അതെയെന്ന ഉത്തരമാണ് നൽകിയത്. ഇല്ലായെന്ന ഉത്തരം 24.5% ആളുകളും അഭിപ്രായമില്ലെന്ന് 18.5% ആളുകളും രേഖപ്പെടുത്തി. അതേസമയം, കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ ഭിന്നത തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സർവേയിൽ പങ്കെടുത്ത

    46% ആളുകളും അഭിപ്രായപ്പെട്ടു. ഇല്ലെന്ന് 34.2% വോട്ടർമാരും അഭിപ്രായമില്ലെന്ന് 19.8% വോട്ടർമാരും രേഖപ്പെടുത്തി.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    കോന്നിയുടെ പ്രാദേശിക വികസനത്തിൽ തൃപ്തിയുണ്ടോയെന്ന് ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 69.6% പേരും ഉണ്ടെന്നാണ് പറഞ്ഞത്. 23.3% പേർ ഇല്ലെന്ന് രേഖപ്പെടുത്തിയപ്പോൾ 7.1% വോട്ടർമാർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

    കാർഷിക മേഖലയിലെ പ്രതിസന്ധി വോട്ടിനെ സ്വാധീനിക്കുമെന്ന് സർവേയിൽ പങ്കെടുത്ത 50.3% പേരും പറഞ്ഞു. സ്വാധീനിക്കില്ലെന്ന് 32.5% പേർ രേഖപ്പെടുത്തിയപ്പോൾ അഭിപ്രായമില്ലെന്ന് 17.2% പേർ രേഖപ്പെടുത്തി.

    First published:

    Tags: Adoor Prakash, Konni By-Election, Konni byElection