കെ സുരേന്ദ്രന് മകരജ്യോതി പുരസ്കാരം

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നത് വേണ്ടി നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം.

News18 Malayalam | news18-malayalam
Updated: November 18, 2019, 3:34 PM IST
കെ സുരേന്ദ്രന് മകരജ്യോതി പുരസ്കാരം
കെ. സുരേന്ദ്രൻ
  • Share this:
കൊച്ചി: ഭാരതീയ ആചാര്യ സമിതി ഏർപ്പെടുത്തിയ മകരജ്യോതി പുരസ്‌കാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. 25000 രൂപയും അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും  അടങ്ങുന്നതാണ് പുരസ്‌കാരം. ഭാരതീയ ആചാര്യ സമിതി ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നത് വേണ്ടി നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഡിസംബറില്‍ കൊച്ചിയില്‍ വച്ച് നടക്കുന്ന അയ്യപ്പ സംഗമത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

Also Read രാജ് നാരായൺജി ദൃശ്യമാധ്യമ പുരസ്കാരം: മികച്ച വാർത്താ അവതാരക അപർണ

 
First published: November 18, 2019, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading