വഴിയൊരുക്കാം ഈ കുരുന്നിനു വേണ്ടി; കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് ആംബുലൻസ് പുറപ്പെട്ടു

തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാള്‍, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി വഴിയാവും ആംബുലന്‍സ് കടന്നുപോവുക.

News18 Malayalam | news18-malayalam
Updated: November 23, 2019, 12:12 PM IST
വഴിയൊരുക്കാം ഈ കുരുന്നിനു വേണ്ടി; കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് ആംബുലൻസ് പുറപ്പെട്ടു
News18
  • Share this:
കോഴിക്കോട്:  അടിയന്തര ശസ്ത്രക്രിയയ്ക്കായി കോഴിക്കോടുനിന്നും 36 മാസം പ്രായമുള്ള കൈകഞ്ഞുമായി കൊച്ചിയിലേക്ക് ആംബുലൻസ് പുറപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്കാണ് ആബുലന്‍സ് എത്തുന്നത്. വാഹനം കടന്നുപോകുന്ന വഴിയിലെ യാത്രക്കാര്‍ കടന്നുപോകാന്‍ വഴിയൊരുക്കണമെന്ന് പൊലീസ്  അഭ്യര്‍ഥിച്ചു.

തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാള്‍, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി വഴിയാവും ആംബുലന്‍സ് കടന്നുപോവുക. പിവിഎസ് ആശുപത്രിയുടെ KL 11 R 1629 എന്ന നമ്പരിലുള്ള ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോകുന്നത്.

ഇതിനിടെ  സൈലോതൊറാക്‌സ് ബാധിച്ച പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. NEWS18 വാർത്തയെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ.

ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്‌സ്. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും ശോഷിച്ചു വരുന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം എന്നും വാര്‍ത്തയുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നത്.

 
First published: November 22, 2019, 6:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading