ഒരിടത്തും വിരല്‍ തൊടേണ്ട; കോവിഡ് വ്യാപനത്തെ തടയാന്‍ കൊഗണ്ണുമായി മേക്കര്‍വില്ലേജിലെ കമ്പനി

ഈ ഉല്പന്നം വിപണിയിലിറക്കി ആദ്യ  40,000 കൊഗണിന്‍റെ ഓര്‍ഡര്‍ ലഭിച്ചതിനു പുറമേ അയര്‍ലന്‍റ്, ദുബായ്, യുകെ തുടങ്ങിയ സ്ഥലങ്ങളിലെ പല ആശുപത്രികളും കൊഗണിനായുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ പറയുന്നു.

News18 Malayalam | news18
Updated: May 14, 2020, 9:26 PM IST
ഒരിടത്തും വിരല്‍ തൊടേണ്ട; കോവിഡ് വ്യാപനത്തെ തടയാന്‍ കൊഗണ്ണുമായി മേക്കര്‍വില്ലേജിലെ കമ്പനി
News18
  • News18
  • Last Updated: May 14, 2020, 9:26 PM IST
  • Share this:
കൊച്ചി: കോവിഡ്-19 ഏറ്റവുമധികം പകരുന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന തിരിച്ചറിവാണ് കളമശ്ശേരിയിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിലെ സെക്ടര്‍ക്യൂബ് എന്ന കമ്പനിയെ വ്യത്യസ്തമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഫലമോ വെറുമൊരു കീ ചെയിനിന്‍റെ രൂപത്തില്‍ നേരിട്ടുള്ള സ്പര്‍ശനമൊഴിവാക്കാന്‍ കോഗണ്‍ എന്ന ഉപകരണവും.

പുറത്തിറങ്ങുമ്പോള്‍ വാതില്‍ തുറക്കാന്‍, എടിഎമ്മില്‍ പോകുമ്പോള്‍ ബട്ടണ്‍ അമര്‍ത്താന്‍, കാര്‍ഡ് നല്‍കുമ്പോള്‍ സ്വൈപിംഗ് മെഷീനില്‍ അമര്‍ത്താന്‍ തുടങ്ങി ജീവിതം സാധാരണ നിലയിലേക്കാകുമ്പോള്‍ കോവിഡ് ഭീഷണിയുടെ നിഴലിലാണ് എല്ലാവരും. എന്നാല്‍ ഈ ഭീഷണിയെ തടയാനാണ് കൊഗണ്‍ എന്ന ഉത്പന്നം. കൗതുകകരമായ രൂപകല്‍പ്പനയിലുള്ള ഈ ഉപകരണം കൊണ്ട് കാര്‍, ഓഫീസ്, വീട്, തുടങ്ങിയവയുടെ വാതിലുകള്‍ തുറക്കാം. എടിഎം മെഷീന്‍, സ്വൈപിംഗ് മെഷീന്‍, ലിഫ്റ്റ്, ടാപ്പ് എന്നിവയില്‍ ഉപയോഗിക്കാം.

You may also like:പ്രതാപൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, അനിൽ അക്കര ക്വറന്റീനിൽ പോകണം: മെഡിക്കൽ ബോര്‍ഡ് [NEWS]'ലോക പരിസ്ഥിതി ദിനം| ഒരു കോടി ഒമ്പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]

കേവലം 150 രൂപയില്‍ താഴെ മാത്രമെ ഇതിന് വില വരുന്നുള്ളൂ.‍ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി രൂപീകരിച്ച മേക്കര്‍ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററാണ്.

ലളിതമായ രൂപകല്‍പ്പന, പോക്കറ്റില്‍ ഒതുങ്ങുന്ന വലുപ്പം, കുറഞ്ഞ വില എന്നിവയാണ് ഈ ഉത്പന്നത്തിന്‍റെ മേന്മയെന്ന് മേക്കര്‍വില്ലേജ് വൃത്തങ്ങള്‍ പറഞ്ഞു. ഇവര്‍ നിര്‍മ്മിച്ച ചപ്പാത്തി മെഷീന്‍ വിപണിയിലേക്കിറങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ്. കോവിഡ് മൂലം അടിമുടി മാറിയ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്ന ഈ ഉല്പന്നം കേവലം രണ്ടാഴ്ച കൊണ്ടാണ് സെക്ടര്‍ ക്യൂബിന്‍റെ ഗവേഷണവിഭാഗം പുറത്തിറക്കിയത്.

ഈ ഉല്പന്നം വിപണിയിലിറക്കി ആദ്യ  40,000 കൊഗണിന്‍റെ ഓര്‍ഡര്‍ ലഭിച്ചതിനു പുറമേ അയര്‍ലന്‍റ്, ദുബായ്, യുകെ തുടങ്ങിയ സ്ഥലങ്ങളിലെ പല ആശുപത്രികളും കൊഗണിനായുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ പറയുന്നു. http://www.safegad.com എന്ന വെബ്സൈറ്റിലൂടെയും ആമസോണിലൂടെയും കൊഗണ്‍ ലഭിക്കും.

First published: May 14, 2020, 9:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading