HOME /NEWS /Kerala / ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്തിട്ട് എട്ടു വര്‍ഷം: മലബാര്‍ സിമന്റ്‌സ് അഴിമതിയുടെ ദുരൂഹത ബാക്കി

ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്തിട്ട് എട്ടു വര്‍ഷം: മലബാര്‍ സിമന്റ്‌സ് അഴിമതിയുടെ ദുരൂഹത ബാക്കി

ശശീന്ദ്രനും മക്കളും

ശശീന്ദ്രനും മക്കളും

മലബാര്‍ സിമന്റ്‌സിലെ അഴിമതി പുറത്തു കൊണ്ടുവന്നതിനു പിന്നാലെയായിരുന്നു ശശീന്ദ്രന്റെ മരണം

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കൊച്ചി: മലബാര്‍ സിമന്റ്സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് എട്ടുവര്‍ഷം. 2011 ജനുവരി 24 നായിരുന്നു വി ശശീന്ദ്രന്‍ (46), മക്കളായ വിവേക് (10), വ്യാസ് (8) എന്നിവരെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയത നിലയില്‍ കണ്ടെത്തിയത്. മലബാര്‍ സിമന്റ്‌സിലെ അഴിമതി പുറത്തു കൊണ്ടുവന്നതിനു പിന്നാലെയായിരുന്നു ശശീന്ദ്രന്റെ മരണം. മരണം കൊലപാതകമാണെന്ന് കാട്ടി കുടുംബം പരാതിയുമായി മുന്നോട്ടുപോയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.

    അതിനിടെ സംഭവവുമായി ബന്ധപ്പെട്ട പലരും മരിച്ചതും കേസിലെ ദുരൂഹതകള്‍ ബാക്കിയാക്കി. ശശീന്ദ്രന്റെ മരണത്തില്‍ സാക്ഷിമൊഴി നല്‍കിയ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന സതീന്ദ്രകുമാര്‍ കോയമ്പത്തൂരില്‍വെച്ച് ബസ്സിടിച്ച് മരിക്കുകയായിരുന്നു. വാഹനമോടിച്ച ഡ്രൈവര്‍ പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

    Also Read: ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; ഏകപക്ഷീയമെന്ന് കോൺഗ്രസ്

    അന്ന് സതീന്ദ്രനെ അവിടേക്കു വിളിച്ചു നിര്‍ത്തിയ ആള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെയും മക്കളുടെയും മരണം കൊലപാതകമാണെന്ന് കാട്ടി നിയമ പോരാട്ടത്തിനിറങ്ങിയ ശശീന്ദ്രന്റെ ഭാര്യ ടീന (52)യും ആറു മാസങ്ങള്‍ക്ക് മുന്നേ മരിച്ചിരുന്നു. വൃക്ക രോഗവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കവേയായിരുന്നു ഇവരുടെ മരണം.

    സിബിഐ അന്വേഷിച്ചിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷിയായിരുന്നു ടീന. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ആക്ഷന്‍ കൗണ്‍സിലും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു.

    Dont Miss: പഞ്ചായത്തുകൾ അതിർത്തി തർക്കത്തിൽ: പുഴുവരിച്ച മാലിന്യം പുഴയിൽ പെരുകുന്നു

    മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് ഫയലുകളിലെ നിര്‍ണായക രേഖകള്‍ ഹൈക്കോടതിയില്‍നിന്നും കാണാതായതും നേരത്തെ വാര്‍ത്തയായിരുന്നു. ശശീന്ദ്രന്റെ പിതാവ് കെ. വേലായുധനും ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ജോയ് കൈതാരത്തും 2012 ല്‍ നല്‍കിയ ഹര്‍ജികളിലെ ഇരുപതിലേറെ രേഖകളാണ് കാണാതായത്. ഫയലുകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഹൈക്കോടതി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുമണ്ട്

    'നിലവിലുള്ള സിബിഐ കുറ്റപത്രം റദ്ദാക്കി ശശീന്ദ്രന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ കൊലപാതകവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേസ് കാലതാമസമെടുക്കാതെ തീര്‍പ്പുകല്‍പ്പിക്കണമെന്നാണ് ശശീന്ദ്രന്റെ സഹോദരന്‍ ഡോ സനല്‍കുമാര്‍ ആവശ്യപ്പെടുന്നത്.

    First published:

    Tags: Kerala, Kerala news, Malabar cements, Malabar cements case