കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടിയായതായി പ്രസിഡന്റ് എം ആര് മുരളി. ക്ഷേത്ര ജീവനക്കാരുടെ സംഘടനയിലെ പ്രതിനിധികളുടെ ചര്‍ച്ചയിലാണ് തീരുമാനം.
നാല് വര്‍ഷം മുമ്പു വരെയുള്ള ശമ്പള കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന ക്ഷേത്ര ജീവനക്കാരുടെ ആവശ്യം മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര് മുരളി ക്ഷേത്രജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ദേവസ്വം കമ്മീഷണര്‍ മുരളി, ദേവസ്വം ബോര്‍ഡംഗങ്ങള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Also Read
വയനാട് ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി; മയക്കുവെടിയേറ്റ കടുവയെ കണ്ടെത്താനായില്ലകുടിശ്ശിക തീര്‍ക്കുന്നതിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന കാര്യം സജീവപരിഗണയിലുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര് മുരളി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പ്രതീക്ഷയുണ്ടെന്ന് സമരസമിതി നേതാവ് വി.വി ശ്രീനിവാസന് പറഞ്ഞു.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശമ്പള കുടിശ്ശിക തീര്‍ക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ഏകീകൃത ദേവസ്വം ബില്‍ പാസാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രണ്ട് മാസക്കാലം ദേവസ്വം ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ സമരം നടത്തിയിരുന്നു. ദേസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഉറപ്പിനെത്തുടര്‍ന്ന് ഒരാഴ്ച്ച മുമ്പ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.