HOME » NEWS » Kerala » MALABAR DEVASWOM BOARD ISSUES GUIDELINES

ക്ഷേത്രത്തിനകത്തും ദര്‍ശനത്തിനും വഴിപാടുകള്‍ക്കും ആറടി അകലം; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി മലബാര്‍ ദേവസ്വം ബോര്‍ഡ്

ഭക്തരെ പ്രവേശിപ്പിക്കുമ്പോള്‍ ക്ഷേത്രത്തറയും പ്രദക്ഷിണവഴിയും ഇടവിട്ടു ശുചീകരിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു

News18 Malayalam | news18-malayalam
Updated: June 24, 2021, 9:41 PM IST
ക്ഷേത്രത്തിനകത്തും ദര്‍ശനത്തിനും വഴിപാടുകള്‍ക്കും ആറടി അകലം; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി മലബാര്‍ ദേവസ്വം ബോര്‍ഡ്
News18 Malayalam
  • Share this:
പാലക്കാട്: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി മലബാര്‍ ദേവസ്വം ബോര്‍ഡ്. ഭക്തരെ പ്രവേശിപ്പിക്കുമ്പോള്‍ ക്ഷേത്രത്തറയും പ്രദക്ഷിണവഴിയും ഇടവിട്ടു ശുചീകരിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. പ്രവേശനം അനുവദിക്കുക ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള എ, ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ക്ഷേത്രങ്ങളില്‍ മാത്രമായിരിക്കും.

ക്ഷേത്രത്തിന്റെ വിസ്തൃതി അടിസ്ഥാനപ്പെടുത്തി സമൂഹിക അകലം ഉറപ്പു വരുത്തണം. ക്ഷേത്രത്തിനകത്തും ദര്‍ശനത്തിനും വഴിപാടുകള്‍ക്കും ആറടി അകലം പാലിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം. ഒരു സമയം പരമാവധി 15 പേര്‍ക്കു മാത്രമേ പ്രവവേശനനുമതി അനുവദിക്കു.

Also Read-'കഴിഞ്ഞ നാലര വര്‍ഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകള്‍ക്ക് മേല്‍ കെട്ടിവെച്ച സര്‍ക്കാര്‍ തെറ്റ് തിരുത്തണം'; കെ സുധാകരന്‍

ക്ഷേത്ര ശ്രീകോവില്‍, തിടപ്പള്ളി, ചുറ്റമ്പലം ഉള്‍പ്പെടെ ക്ഷേത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും പരിസരവും ശുചീകരണം നടത്തി അണുവിമുക്തമാക്കിയതിന് ശേഷം മാത്രം ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. മാസ്‌ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കരുത്. പ്രവേശന കവാടത്തില്‍ അണുവിമുക്തമാക്കാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തണം.

പ്രവേശനവും പുറത്തേക്കുള്ള വഴിയും പ്രത്യേകം സജ്ജീകരിക്കണം. ക്ഷേത്രത്തിനുള്ള സമീപത്തുള്ള കടകളിലും മറ്റു സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ പ്രവേശിക്കാവു. സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് പ്രവേശന കവാടത്തില്‍ നോട്ടീസ് പ്രദര്‍ശിപ്പിക്കണം.

ക്ഷേത്രത്തിലെത്തുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍, സ്ഥലം എന്നിവ രേഖപ്പെടുത്തണം. കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്‌സ്‌പോട് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ നിര്‍ദ്ദേശാടിസ്ഥാനത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാം.

Also Read-എം സി ജോസഫൈന്റെ പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും

അതേസമയം തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നലെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന സമാനരീതിയില്‍ ക്രമീകരിക്കാമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചു.

അന്നദാനം അനുവദിക്കില്ല. ഒരേ സമയം 15 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കി. ക്ഷേത്രങ്ങളില്‍ പൂജ സമയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ പാടില്ല. ദര്‍ശനത്തിനെത്തുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ശ്രീകോവിലില്‍ നിന്ന് ശാന്തിക്കാര്‍ ഭക്തര്‍ക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാന്‍ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര്എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കി. സപ്താഹം, നവാഹം എന്നിവയ്ക്ക് അനുമതിയില്ല. എന്നാല്‍ സാമൂഹിക അകലം പാലിച്ച് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കി.
Published by: Jayesh Krishnan
First published: June 24, 2021, 9:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories