നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Suicide| മലബാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

    Suicide| മലബാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

    കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലാണ്.

    • Share this:
      കോഴിക്കോട്: മലബാർ മെഡിക്കൽ കോളജിൽ (malabar medical college)വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ. മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ തേഞ്ഞിപ്പാലം സ്വദേശി ആദർശ് നാരായണനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

      രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലാണ്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

      കഴിഞ്ഞ ദിവസമാണ് ആദർശ് കോളേജിൽ തിരിച്ചെത്തിയത്. സംഭവത്തിൽ അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

      ശ്രദ്ധിക്കുക(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

      Also Read-'Fake Doctor'| ഒറ്റപ്പാലത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ ബംഗാൾ സ്വദേശി പിടിയിൽ

      മറ്റൊരു സംഭവത്തിൽ, പൂജപ്പുര സ്വദേശിയായ സി.ഐ.ടി.യു. തൊഴിലാളി (CITU worker) സുനിൽകുമാറിനെയും മകൻ അഖിലിനെയും കൊലപ്പെടുത്തിയ കേസിൽ (murder case) സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ വി. സാജൻ പ്രസാദിനെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. കോളിളക്കം സൃഷ്‌ടിച്ച അപ്രാണി കൃഷ്‌ണകുമാർ വധക്കേസ്, അനന്തു കൊലക്കേസ്, വിഷ്‌ണു വധം തുടങ്ങിയ കേസുകളിലും സാജൻ പ്രസാദ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്നു.
      Also Read-നവജാതശിശുവിനെ മോഷ്ടിച്ചത് വിവാഹവാഗ്ദാനം ചെയ്തു വഞ്ചിച്ച കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ'

      2021 ഒക്‌ടോബർ 12നായിരുന്നു നാടിനെ നടുക്കിയ ഇരട്ട കൊലപാതകങ്ങൾ. സുനിൽ കുമാറിൻ്റെ മകളുടെ ഭർത്താവായ അരുണാണ് കേസിലെ പ്രതി. സുനിൽകുമാറിൻ്റെ മകൾ അപർണ്ണയെ ഭർത്താവായ അരുൺ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു. അരുണിനെതിരേ കുടുംബം പൊലീസിന് പരാതി നൽകി. ഫോർട്ട് പൊലീസ് അരുണിനെ വിളിച്ചു താക്കീത് നൽകി. ഇതിന് ശേഷം സുനിൽ കുമാർ മകളെയും കുഞ്ഞിനേയും കുടുംബ വീട്ടിൽ കൊണ്ടുവന്നു.

      സംഭവദിവസം രാത്രി തൻ്റെ ഭാര്യയെ കൊണ്ടുപോകണം എന്ന് പറഞ്ഞ്  അരുൺ സുനിൽകുമാറിൻ്റെ കുടുംബ വീട്ടിലെത്തി. കത്തിയുമായി അതിക്രമിച്ച് കയറിയ പ്രതി അരുൺ, സുനിൽ കുമാറിനെയും മകൻ അഖിലിനെയും കുത്തിക്കൊലപ്പെടുത്തി. വീട്ടിൽ നിന്നു ബഹളം കേട്ട നാട്ടുകാർ ഓടിക്കൂടിയെങ്കിലും അരുൺ അവിടെ നിന്ന് രക്ഷപ്പെടു. തുടർന്ന് പൊലീസ് പ്രതിയെ അന്ന് തന്നെ പിടികൂടി. കോടതി ജാമ്യം നിരസിച്ചതിനെ തുടർന്ന് അരുൺ ഇപ്പോഴും ജയിലിലാണ്.
      Published by:Naseeba TC
      First published:
      )}