• HOME
  • »
  • NEWS
  • »
  • kerala
  • »
  • Malampuzha Rescue | ‘ആത്മവിശ്വാസം കൈവിടാതെ പിടിച്ചു നിന്ന ബാബുവിന്‍റെയും ആണ് ഈ ദിവസം’ ; അഭിനന്ദനവുമായി ഷെയ്ന്‍ നിഗം

Malampuzha Rescue | ‘ആത്മവിശ്വാസം കൈവിടാതെ പിടിച്ചു നിന്ന ബാബുവിന്‍റെയും ആണ് ഈ ദിവസം’ ; അഭിനന്ദനവുമായി ഷെയ്ന്‍ നിഗം

രണ്ട് ദിവസങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിന് ശേഷമാണ് ബാബു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. കേരളം കണ്ട എക്കാലത്തെയും ശ്രമകരമായ രക്ഷാപ്രവര്‍ത്തനം കൂടിയാണ് ഇന്ന് മലമ്പുഴയില്‍ നടന്നത്

  • Share this:
ഭക്ഷണവും വെള്ളവുമില്ലാതെ മലമ്പുഴയിലെ ചെറാട് മലയിലെ ചെങ്കുത്തായ മലയിടുക്കില്‍  2 ദിവസത്തോളം കുടുങ്ങി(Malampuzha rescue operation)   കിടന്നിട്ടും ആത്മവിശ്വാസത്തോടെ പിടിച്ചു നിന്ന ബാബുവിന് അഭിനന്ദനവുമായി നടന്‍ ഷെയ്ന്‍ നിഗം( shane nigam). ചേറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്.ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് ദൗത്യസംഘങ്ങള്‍ മലയുടെ മുകളിലെത്തി വടംകെട്ടിയാണ് ബാബുവിനെ മുകളിലേക്കെത്തിച്ചത്. രണ്ട് ദിവസങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിന് ശേഷമാണ് ബാബു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. കേരളം കണ്ട എക്കാലത്തെയും ശ്രമകരമായ രക്ഷാപ്രവര്‍ത്തനം കൂടിയാണ് ഇന്ന് മലമ്പുഴയില്‍ നടന്നത്.

നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റേതാണ് ഈ ദിനമെന്ന് ഷെയ്ന്‍ കുറിച്ചു.

ഷെയ്ന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി.

40 മണിക്കൂർ പാലക്കാടിന്‍റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്‍റെയും ആണ് ഈ ദിവസം.

Malampuzha Rescue | മലമ്പുഴ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും, മന്ത്രിമാരും പ്രതിപക്ഷ നേതാവും


രണ്ടു ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലമ്പുഴയിൽ ബാബുവിനെ (Malampuzha rescue operation) തിരികെയെത്തിച്ച ദൗത്യസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവും.

"ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകും.

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു.

രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു," മുഖ്യമന്ത്രി പറഞ്ഞു.

മലമ്പുഴ രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഏറ്റുമാനൂര്‍ സ്വദേശിയായ ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിനെ മന്ത്രി വി.എന്‍, വാസവന്‍ വിളിച്ച് അഭിനന്ദിച്ചു. ഹേമന്ത് രാജ് വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ചെറുപ്പക്കാരന്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തന ദൗത്യത്തിലൂടെയാണെന്ന് റവന്യു ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. എല്ലാ ദൗത്യ സംഘങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ്മകളുടേയും വലിയ വിജയമാണ് ഈ രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ കുറേ മണിക്കൂറുകളായി ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള കൂട്ടായ പരിശ്രമം നടന്നു വരികയായിരുന്നു. പാലക്കാട് ജില്ലാ കളക്ടറുടെ ശക്തമായ നേതൃത്വത്തില്‍ ഇന്ത്യന്‍ ആര്‍മിയും എന്‍ ഡി ആര്‍ എഫ് സംഘങ്ങളും കോസ്റ്റ് ഗാര്‍ഡും, റവന്യു, പോലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍മാര്‍, പൊതുജനങ്ങളുടെ സഹകരണത്തോടെ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ഇവിടെ വിജയം കണ്ടിരിക്കുന്നത്. പലവിധ മാര്‍ഗ്ഗങ്ങളും ഇതിനോടകം തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ ചോച്ചറുകളും, ഡ്രോണ്‍ സര്‍വ്വേ ടീമിന്റെ സഹായങ്ങളും നമുക്ക് ലഭിച്ചിരുന്നു. ഇന്നലെ വൈകീട്ട് തന്നെ സൈന്യത്തെ വിളിക്കുകയായിരുന്നു. മൗണ്ട് ക്ലൈംപ്ലിങ്ങില്‍ എക്‌പേര്‍ട്ടുകളായ സൈനികര്‍ ഇന്നലെ രാത്രി തന്നെ മലമ്പുഴയിലെത്തി രക്ഷാ പ്രവര്‍ത്തന ദൗത്യം ആരംഭിച്ചു. ഇപ്പോള്‍ അത് വിജയമായിരിക്കുകയാണ്. ഈ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ബാബുവിനെ രക്ഷപ്പെടുത്തിയ സംഘത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അഭിനന്ദിച്ചു.

"സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം. സൈന്യത്തിനൊപ്പം വനം, പോലീസ്, ഫയർഫോഴ്സ് , കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അർഹിക്കുന്നു.
Published by:Arun krishna
First published: