പാലക്കാട്: മലയോളം സന്തോഷം; 43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി മലമുകളിൽ എത്തി. രക്ഷാ സംഘത്തിലെ സൈനികന് ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നൽകുകയും തുടർന്ന് സുരക്ഷാ ബെൽറ്റും ഹെൽമറ്റും ധരിപ്പിച്ച് ബാബുവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു. രാവിലെ 9.30 ന് ആരംഭിച്ച രക്ഷാപ്രവർത്തന൦ 40 മിനിറ്റ് ദൈർഘ്യമെടുത്താണ് പൂർത്തിയായത്.
മലമുകളിലെത്തിച്ച ബാബുവിനെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററിൽ കഞ്ചിക്കോട് BEML - ലെ ഹെലിപ്പാഡിൽ ഇറക്കി അവിടുന്ന് റോഡ് മാർഗം ജില്ലാ ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമം. എന്നാൽ മലമുകളിൽ ഹെലികോപ്റ്റർ ക്കിക്കൊണ്ട് ഇറക്കിയ ശേഷം ബാബുവിനെ അതിലേക്ക് കയറ്റാനാകുമോ എന്നാണ് രക്ഷാ സംഘം പരിശോധിക്കുന്നത്. കാറ്റ് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമോ എന്നതാണ് ആശങ്ക പടർത്തുന്നത്. ഹെലികോപ്റ്റർ നിലത്തിറക്കാതെ തന്നെ ബാബുവിനെ എയർലിഫ്റ്റ് ചെയ്യാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. ബാബുവിന് പ്രാഥമിക ശുശ്രുഷകൾ നൽകി കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം.
രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവുമായി സംസാരിക്കുകയും അദ്ദേഹത്തിനും വെള്ളം നൽകുകയും ചെയ്ത സൈനികരുടെ മുന്നിൽ ഇനി ബാബുവിനെ മലയിടുക്കിൽ നിന്നും പുറത്തെത്തിക്കുക എന്ന ദൗത്യമാണ് മുന്നിലുള്ളത്. 11 മണിക്കുള്ളില്‍ രക്ഷാപ്രവർത്തനം പൂർത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും സംഘത്തിലുണ്ട്.
ഇന്നലെ രാത്രിയോടെയാണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചെറാട് മലയില്‍ എത്തിയത്.ബെംഗളൂരുവില്‍ നിന്നെത്തിയ സംഘവും വെല്ലിങ്ടണില്‍ നിന്നുള്ള സംഘവും ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഇരുട്ടിനെ വകവെക്കാതെ മലകയറുകയായിരുന്നു. ബാബുവിന് സമീപമെത്തിയ സംഘം ആദ്യം ഭക്ഷണവും വെള്ളവും മെഡിക്കൽ സഹായവും എത്തിക്കാനാണ് ശ്രമിക്കുന്നത്. കൂടുതൽ വെളിച്ചം വരുന്നതോട് കൂടി ഉചിതമായ രീതിയിൽ യുവാവിനെ മലയിടുക്കിൽ നിന്നും പുറത്തെത്തിക്കാനാണ് നീക്കം. താഴെ എത്തിച്ചാൽ ഉടൻ അടിയന്തര സഹായം നൽകാനായി മലയുടെ താഴെ ഡോക്ടർമാരുടെ സംഘം കാത്തുനിൽക്കുന്നുണ്ട്. പ്രാഥമിക ശുശ്രുഷ നൽകിയ ശേഷം പിന്നീട് ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റുന്നതായിരിക്കും. ഇതിനായി ജില്ലാ ആശുപത്രിയിൽ പ്രത്യേക ക്രമീകരണം നടത്തിയിട്ടുണ്ട്.
ആധുനിക ഉപകരണങ്ങളുമായാണ് രണ്ട് സൈനിക സംഘങ്ങൾ ചൊവ്വാഴ്ച രാത്രി സ്ഥലത്തെത്തിയത്. ബെംഗളൂരു പാരാ റെജിമെന്റ് സെന്ററിലെ കമാൻഡോകൾ വ്യോമസേനയുടെ പ്രത്യേക വിമാനമായ AN- 32ലാണ് സുലൂർ വ്യോമസേനയുടെ ക്യാമ്പിൽ ഇറങ്ങി റോഡ് മാർഗ്ഗ൦ മലമ്പുഴയിലേക്ക് എത്തിയത്. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്നും മലമ്പുഴയിലേക്ക് എത്തുകയായിരുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെ രക്ഷാ സംഘത്തിലുണ്ട്.
ബാബുവിനെ രക്ഷപ്പെടുത്താനായി നേരത്തെ എന്‍ഡിആര്‍എഫ് സംഘം നടത്തിയ ഹെലികോപ്ടര്‍ രക്ഷാദൗത്യം വിജയിച്ചിരുന്നില്ല. പാലക്കാടന്‍ കാറ്റ് പ്രതികൂലമായതനാല്‍ ഹെലികോപ്ടര്‍ മടങ്ങുകയായിരുന്നു. നിലവില്‍ എന്‍ഡിആര്‍എഫിന്റെ രണ്ടംഗ സംഘവും ഫയര്‍ഫോഴ്സിന്റേയും പോലീസിന്റേയും സംഘങ്ങള്‍ സംഭവസ്ഥലത്തുണ്ട്. കൂടുതല്‍ സൈനിക സംഘങ്ങള്‍ എത്തുന്നതോടെ ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയില്‍ കുടുങ്ങി 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതിജീവിക്കേണ്ടതുണ്ട്. ഇന്നുച്ചയ്ക്ക് ഹെലികോപ്ടര്‍ സഹായത്തോടെ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല.
ഉച്ചവരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകള്‍ക്ക് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശികാണിച്ച് ബാബു ആളുകള്‍ക്ക് സിഗ്നല്‍ കൊടുത്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ ബാബു അവശതയിലാണെന്നാണ് കരുതുന്നത്.
ഫോണിന്റെ ചാര്‍ജ് തീരാറായെന്ന സന്ദേശം ബാബുവിന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു. ബാബുവുമായി യാതൊരുവിധത്തിലുള്ള ആശയവിനിമയവും നടക്കുന്നില്ല. രാവിലെ തിരച്ചിലിനായി പോയസംഘം ബാബുവിനെ കണ്ടതായി അറിയിച്ചിരുന്നു.
തിങ്കളാഴ്ചയാണ് ബാബു മലമ്പുഴയിലെ ചെറാട് മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് തിങ്കളാഴ്ച രാവിലെയാണ് കയറിയത്. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു. ഇയാളെ രക്ഷിക്കാൻ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവർ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.