മമ്മൂട്ടിയുടെ വിജയരഹസ്യം ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും നിസ്കാരം മുടക്കാത്തതെന്ന് ഓർത്തഡോക്സ് ബിഷപ്പ്

എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആയാലും ഒരു തവണ പോലും മമ്മൂട്ടി നിസ്കാരം മുടക്കാറില്ല. ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെ കരുത്ത്

news18india
Updated: March 12, 2019, 8:34 AM IST
മമ്മൂട്ടിയുടെ വിജയരഹസ്യം ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും നിസ്കാരം മുടക്കാത്തതെന്ന് ഓർത്തഡോക്സ് ബിഷപ്പ്
News18
  • Share this:
ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിൽ പോലും നിസ്കാരം മുടക്കാത്തതാണ് മമ്മൂട്ടിയുടെ വിജയരഹസ്യമെന്ന് മലങ്കര ക്രിസ്ത്യൻ ഓര്‍ത്തഡോക്സ് ബിഷപ്പ് മാത്യൂസ് മാർ സേവറിയോസ്. ഈ സൗന്ദര്യത്തിന്റെയും ഊര്‍ജത്തിന്റെയും രഹസ്യം എന്താണെന്ന് പലരും മമ്മൂട്ടിയോട് ചോദിച്ച് തളർന്നതാണ്. അതിന് ഉത്തരവും ഇത് തന്നെയാണ്. എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആയാലും ഒരു തവണ പോലും മമ്മൂട്ടി നിസ്കാരം മുടക്കാറില്ല. ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെ കരുത്ത് ബിഷപ്പ് പറയുന്നു.

Also Read-അമ്മയെ കാണാൻ ഒരുങ്ങുന്ന നെപ്പോളിയന്റെ മക്കൾ, കുമ്പളങ്ങിയിലെ ഡിലീറ്റഡ് സീൻ പുറത്തു വിട്ടു

മലങ്കര ഓർത്തോഡോക്സ് ഭദ്രാസന ദിനാഘോഷ ചടങ്ങുകൾക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു ബിഷപ്പിന്റെ വാക്കുകൾ. മമ്മൂട്ടി നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ അടക്കം വിശദീകരിച്ചു കൊണ്ടുള്ള പുരോഹിതന്റെ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ബിഷപ്പിന്‍റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

മമ്മൂട്ടിയുടെ നേതൃത്വത്തിൽ പത്തോളം ജീവകാരുണ്യ പദ്ധതികളാണ് കേരളത്തിൽ നടന്നു വരുന്നത്.25 വർഷങ്ങൾക്ക് മുൻപ് 25 ലക്ഷം രൂപ കൊണ്ടാണ് പെയിൻ ആന്റ് പാലിയേറ്റീവ് എന്ന സംഘടന പ്രവർത്തനം ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ പേർക്ക് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നൽകി സംഘടന ഒപ്പം നിന്നു. പിന്നീട് കാഴ്ച എന്ന പദ്ധതി ആവിഷ്കരിക്കുകയും പതിനായിരത്തിലേറെ പേർക്ക് സൗജന്യമായി നേത്ര ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു. ഹൃദയസംബന്ധമായ അസുഖങ്ങളാൽ വലയുന്നവർക്ക് കൈത്താങ്ങായി ഹൃദയസ്പർശം എന്ന പേരിൽ 673 കുഞ്ഞുങ്ങൾക്കും 170ലേറെ മുതിർന്നവർക്കും സൗജന്യമായി ഒാപ്പറേഷൻ നടത്തിക്കൊടുത്തു. ജീവന്റെ നിലനിൽപ്പിന് മാത്രമല്ല ജീവിതങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികൾ നടപ്പാക്കി.


വിദ്യാമൃതം എന്ന പദ്ധതിയിലൂടെയും പൂർവികം എന്ന ആശയത്തിലൂടെയും ആദിവാസികൾ അടക്കമുള്ള കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം നൽകുന്നുണ്ട്. ഇത്തരത്തിൽ എൻജനിയറിങും നഴ്സിങ്ങും അടക്കം പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇപ്പോൾ മികച്ച തൊഴിലിടങ്ങിൽ ജോലിചെയ്യുകയാണ്. പിന്നീട് ഇത്തരം പദ്ധതികളെല്ലാം കെയർ ആന്റെ ഷെയർ എന്ന ഒരു കുടയുടെ കീഴിലെത്തിച്ച് സജീവമായി മുന്നോട്ട് പോവുകയാണ്.

First published: March 12, 2019, 8:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading