മലപ്പുറം: പഠനം പൂർത്തിയാക്കി ക്യാംപസ് സെലക്ഷനിലൂടെ ആദ്യമായി ലഭിച്ച ജോലിക്ക് ചേരാൻ പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലത്തിയൂര്‍ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകള്‍ ഐശ്വര്യ(21) ആണ് മരണപ്പെട്ടത്. പൂനെയിൽ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു.
കോട്ടക്കൽ വനിതാ പോളി ടെക്നിക് കോളേജിൽ പഠനം പൂർത്തിയാക്കിയ ഐശ്വര്യയ്ക്ക് ക്യാംപസ് സെലക്ഷന് വഴിയാണ് പൂനെയിലെ കമ്പനിയിൽ ജോലി ലഭിച്ചത്. ഐശ്വര്യയുടെ സഹപാഠികളിൽ ചിലർക്കും ഇതേ ജോലി ലഭിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഒന്നിനകം ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഇതേ തുടർന്നാണ് കൂട്ടുകാർക്കൊപ്പമാണ് ഐശ്വര്യ പൂനെയിലേക്ക് പോയത്. പൂനെയിലെത്തിയ ഐശ്വര്യയ്ക്ക് ഓഗസ്റ്റ് 25ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. താമസസ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൂനെയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തില്‍ സംസ്ക്കാരം നടന്നു.
കണ്ണൂരിൽ സ്വകാര്യ ബസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇരിട്ടിയിലേക്കു പോയ കാറും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു; നാലു പേർക്ക് പരിക്ക്
മട്ടന്നൂര്‍ കളറോഡില്‍ കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികന് കോട്ടയം കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശി ബ്രദർ തോമസ്കുട്ടി(28) ആണ് മരണപ്പെട്ടത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ യാത്രികരായ കാഞ്ഞിരപ്പള്ളി നല്ലസമരായൻ ആശ്രമം ഡയറക്ടർ ഫാദര്‍ റോയി മാത്യു വടക്കേല്‍(53), ഷാജി(40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി(45), സിസ്റ്റര്‍ ട്രീസ(56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാദർ റോയി മാത്യു വടക്കേലിൻ്റെയും ഡ്രൈവർമാരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ആണ് ഫാദർ റോയി മാത്യു വടക്കേൽ. തലയ്ക്ക് പരിക്കേറ്റ ഫാദർ റോയിയുടെ നില മെച്ചപ്പെട്ടു. സ്കാനിംഗ് നടത്തി.
ഇന്നു കാലത്ത് 9.30 ഓടെ കളറോഡ്- പത്തൊമ്പതാംമൈല്‍ മലബാര്‍ സ്കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതിവകുപ്പിന്റെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.