മലപ്പുറം: തേങ്ങ തലയിൽ വീണ് ചികിത്സയിലായിരുന്ന പുതുപൊന്നാനി സ്വദേശിനി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം പുതുപറമ്പില്‍ മൊയ്തീന്‍ ഷായുടെ ഭാര്യ ലൈല (25) യാണ് മരിച്ചത്.
Also Read- വയനാട്ടിൽ ചത്തത് വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ്?
രണ്ട് ദിവസം മുമ്പാണ് ലൈലയുടെ തലയിൽ തേങ്ങ വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൂന്ന് വയസ്സുകാരനായ ഗസാലി ഏകമകനാണ്.
ഇക്കഴിഞ്ഞ ഡിസംബറിൽ തേങ്ങ തലയിൽ വീണ് 49 വയസ്സുകാരൻ മരിച്ചിരുന്നു. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ മുനീർ ആയിരുന്നു മരിച്ചത്. വിദേശത്തു നിന്ന് ലീവിന് നാട്ടിലെത്തിയ സമയത്തായിരുന്നു അപകടം. അസുഖ ബാധിതനായി കിടപ്പിലായിരുന്ന പിതാവിനെ പരിചരിക്കാൻ ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ വഴിയരികിലെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുനീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടയിൽ മരിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.