മലപ്പുറം: വളാഞ്ചേരിയില്‍ ആടിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയയാള് ശ്വാസംമുട്ടി മരിച്ചു. ആതവനാട് സ്വദേശി 65കാരനായ രാജനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ആതവനാട് തെക്കേകുളമ്പ് സൈനുല്‍ ആബിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റിലാണ് രാജന് ഇറങ്ങിയത്.
കിണറ്റില്‍ ആട് വീണത് ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിക്കാനായി രാജന് കിണറ്റില്‍ ഇറങ്ങുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂരില്‍നിന്നും ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കിണറ്റില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ രാജന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.