മലപ്പുറം: പരുന്ത് റാഞ്ചിയ തേനീച്ചക്കൂട് താഴെവീണ് തേനീച്ചകളുടെ കുത്തേറ്റ് പതനഞ്ചോളം പേര് ചികിത്സ തേടി. കുഴിമണ്ണ മൂന്നാം വാര്‍ഡില്‍ മുണ്ടംപറമ്പ് പൊറ്റമ്മക്കുന്നത്ത് ഫര്‍ണിച്ചര്‍ തൊഴിലാളികള്‍ക്കാണ് തേനീച്ചകളുടെ കുത്തേറ്റത്.
ഇവര്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഷെഡിന് കുറച്ചു മാറിയുള്ള മരത്തിലുള്ള തേനീച്ചകൂട് പരുന്ത് റാഞ്ചി ഷെഡിന്റെ ഭാഗത്തേക്ക് പറക്കുകയായിരുന്നു.
ഷെഡിന് മുകളിലേക്ക് തേനീച്ചക്കൂട് വീണു. പരക്കം പാഞ്ഞ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ എട്ട് പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ഫര്‍ണിച്ചര്‍ ഷെഡ് ഉടമ മുണ്ടംപറമ്പ് പുല്ലുപറമ്പന്‍ കൊട്ടക്കാട്ടില്‍ അബൂബക്കര്‍, ഇതര സംസ്ഥാന തൊഴിലാളിയായ ഷരീഫ് എന്നിവര്‍ക്കാണ് അധികം കുത്തേറ്റത്. കുത്തേറ്റവരില്‍ പകുതിയിലധികം പേര് ഫര്‍ണിച്ചര്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്.
Also Read-Kerala Rains | പത്തനംതിട്ടയിലെ ഡാമുകള്‍ തുറക്കുമ്പോള്‍ ആശങ്കയില്‍ ആലപ്പുഴ ജില്ല; ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതകോഴിക്കോട് മോഷണം നടത്തിയത് കുറുവാസംഘമെന്ന് പൊലീസ്; നിരീക്ഷണം ശക്തമാക്കികോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളില്‍ മോഷണം നടത്തിയത് കുറുവ സംഘമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്(Police). എലത്തൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന രണ്ടു മോഷങ്ങളാണ് കുറുവ സംഘം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യഘട്ടത്തില്‍ വിവരം അറിയിച്ചാല്‍ ഉടന്‍ സേവനം ലഭ്യമാകുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം നെന്മാറയില് സംഘത്തിലെ മൂന്ന് പേര് പിടിയിലായതോടെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. നെന്മാറ പൊലീസിന്റെ കസ്റ്റഡിയിലുള്ള സംഘത്തെ കോഴിക്കോട് എത്തിക്കുന്നതോടെ കൂടുതല്‍ വിവവരങ്ങള്‍ കിട്ടുമെന്നാണ് കരുതുന്നത്.
കോഴിക്കോട് ജില്ലയിലെ അന്നശേരിയില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു എത്തൂര്‍ മേഖലയില്‍ മോഷണം നടത്തിയത്. മോഷണ സംഘങ്ങളെ പിടികൂടാന്‍ പൊലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളില്‍ നിരീഷണ ക്യാമറകളും സ്ഥാപിച്ചു. അത്യാവശ്യഘട്ടങ്ങളെ നേരിടാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Also Read-Kerala Rains| കാലംതെറ്റി വരുന്ന പ്രവചനങ്ങൾ; വീണ്ടും ചർച്ചയായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനങ്ങൾതമിഴ്നാട് സ്വദേശികളായ തിരുപ്പുവനം സ്വദേശി മാരിമുത്തു, പാണ്ഡ്യന്, തങ്കപാണ്ഡ്യന്‍ എന്നിവരാണ് പാലക്കാട് അറസ്റ്റിലായത്.മാരിമുത്തു, പാണ്ഡ്യന് എന്നിവരെ തമിഴ്നാട്ടിലെ ആന മലയില്‍ നിന്നും , തങ്ക പാണ്ഡ്യനെ കോഴിക്കോട് നിന്നുമാണ് പിടികൂടിയത്.
ആഗസ്റ്റ് 31 ന് വടക്കഞ്ചേരി പള്ളിക്കാട്, വീട്ടില്‍ ഉറങ്ങി കിടന്ന സ്ത്രീയുടെ മൂന്നേ മുക്കാല്‍ പവന് സ്വര്‍ണ്ണമാല മാല മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.