• HOME
  • »
  • NEWS
  • »
  • kerala
  • »
  • MALAPPURAM BOY DIES GETTING ROPE TIED AROUND HIS NECK WHILE PLAYING IN A CHAIR1

മലപ്പുറത്ത് കഴുത്തിൽ ചരടുകെട്ടി കസേരയിലിരുന്നു കറങ്ങിയ പത്തുവയസുകാരൻ ശ്വാസംമുട്ടി മരിച്ചു

രക്ഷിതാക്കൾ കുട്ടിയെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. 

മുഹമ്മദ് റാഫിഹ്

മുഹമ്മദ് റാഫിഹ്

  • Share this:
    മലപ്പുറം: കഴുത്തിൽ ചരടുചുറ്റി കസേരയിലിരുന്നുകറങ്ങിയ കുട്ടി ചരടു കഴുത്തിൽക്കുരുങ്ങി മരിച്ചു. പാട്ടക്കരിമ്പ് മച്ചിങ്ങൽ ഫൈസൽ നാസറിന്റെയും ഒ പി മുനീറയുടെയും മകൻ മുഹമ്മദ് റാഫിഹ് (10) ആണ് മരിച്ചത്. പറമ്പ ഗവ. യു പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.

    വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം. കുട്ടികൾ കളിക്കുന്നതിനിടയിലുണ്ടായ തർക്കത്തിനിടെ പിണങ്ങിയ റാഫിഹ് മുറിയിൽക്കയറി വാതിലടച്ച് ചരട് കഴുത്തിലിട്ട് കറങ്ങുന്ന കസേരയിൽ ഇരുന്നു. കസേര കറങ്ങിയതോടെയാണ് ചരട് കഴുത്തിൽ കുരുങ്ങിയതെന്നു കരുതുന്നു. രക്ഷിതാക്കൾ കുട്ടിയെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: റിയാ ഫാത്തിമ, റെനാ ഫാത്തിമ, മുഹമ്മദ് റസൽ.

    സിനിമാ നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

    പ്രമുഖ പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ ബിഗ് ഷെഫി’ന്റെ ഉടമയാണ്. രണ്ടാഴ്ച മുൻപായിരുന്നു നൗഷാദിന്റെ ഭാര്യയുടെ മരണം. പതിമൂന്ന് വയസുകാരിയായ ഒരു മകളുണ്ട്.

    Also Read- തിരുവനന്തപുരത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്നു മരണം; ജീവൻ പൊലിഞ്ഞവരിൽ ലോകോളജ് വിദ്യാർഥിനിയും

    സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു.

    Also Read- പ്ലസ് വൺ പ്രവേശനം അറിയാൻ റേഞ്ച് തേടി മരത്തിൽ കയറിയ കുട്ടി താഴെ വീണ് കാലൊടിഞ്ഞു

    തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്.

    ഭാര്യ: പരേതയായ ഷീബ നൗഷാദ്. മകൾ: നഷ്‌വ.
    Published by:Rajesh V
    First published:
    )}