നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീട്ടിൽ നിർത്തിയിട്ട കാറിൽ ഹെൽമെറ്റ് ധരിക്കാത്തയാൾക്ക് പിഴ ചുമത്തി പോലീസ്

  വീട്ടിൽ നിർത്തിയിട്ട കാറിൽ ഹെൽമെറ്റ് ധരിക്കാത്തയാൾക്ക് പിഴ ചുമത്തി പോലീസ്

  മലപ്പുറത്തെ കാറുടമയ്‌ക്കാണ്‌ പിഴ ചുമത്തിയ സന്ദേശം ലഭിച്ചത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ദിവസങ്ങളായി മലപ്പുറത്ത് വീടിന്റെ പരിസരത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ പേരിൽ ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ പിഴ ചുമത്തിയതിന്റെ അമ്പരപ്പിൽ കാറുടമ. തിരുവനന്തപുരം റൂറൽ പൊലീസാണ് പിഴ ചുമത്തിയിരിക്കുന്നത്.

   റമനിഷ്‌ പൊറ്റശ്ശേരി എന്നയാളുടെ പേരിലെ നെടുമങ്ങാട് റെജിസ്ട്രേഷൻ കാറിനാണ് പിഴ. പഴയ i20 കാറിൽ ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാൻ മൊബൈൽ ഫോണിൽ സന്ദേശം എത്തുകയായിരുന്നു. കാവനൂർ ഗ്രാമപഞ്ചായത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്.

   പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ബൈക്കിലാണ് കൂടുതലും സഞ്ചരിക്കുന്നത്. ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനിടെയാണ് ട്രാഫിക് ലംഘനത്തിന് വന്ന സന്ദേശം കാണാൻ ഇടയായത്.

   മുറ്റത്തെ കാറിന് ഫൈൻ ലഭിച്ച വിഷയം പരാതിപ്പെടാൻ ഒരുങ്ങുകയാണ് ഉടമ. ലോക്ക്ഡൗൺ നാളുകളിൽ വാഹനയാത്രക്കാർക്കു പലവിധത്തിൽ പിഴ അടയ്‌ക്കേണ്ടി വരുന്ന വിഷയം വാർത്തയാവുന്ന സാഹചര്യങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്.   Also read: ഹെൽമെറ്റ് വയ്ക്കാതെ ലോറി ഓടിച്ച ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തി

   ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിന് പോലീസ് പിഴ ചുമത്തി. ഈ വാർത്തയിൽ എന്ത് പുതുമ എന്ന് തോന്നിയെങ്കിൽ തുടർന്ന് വായിക്കുക. പിഴ ചുമത്തിയത്, ഹെൽമെറ്റ് ധരിക്കാതെ ലോറി ഓടിച്ചതിനാണ്. ലോറി ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തിയ വാർത്ത നെറ്റിസൺസ് അത്ഭുതത്തോടെയാണ് കാണുന്നത്.

   ഇക്കാര്യം കെട്ടിച്ചമച്ചതല്ല, തനിക്കു ലഭിച്ച സ്ലിപ് ഉൾപ്പെടെയാണ് ഇയാൾ അവതരിപ്പിച്ചിരിക്കുന്നത്. സംഗതി ആർ.ടി. ഓഫീസിൽ വച്ച് സംഭവിച്ചതാണ്. ഗഞ്ചം ജില്ലയിലെ ആർ.ടി. ഓഫീസിൽ തന്റെ വാഹനത്തിന്റെ പെർമിറ്റ് പുതുക്കാൻ പോയതാണ് പ്രമോദ് കുമാർ എന്ന ഡ്രൈവർ. എന്നാൽ മടങ്ങിയത് ഫൈൻ അടിച്ചു നൽകിയ സ്ലിപ്പുമായാണ്. വാർത്ത ഏജൻസിയായ ANI ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടത്.

   2021 മാർച്ച് 15നുള്ള സ്ലിപ്പിൽ OR-07W / 4593, എന്ന വണ്ടി നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. താൻ ലോറി ഡ്രൈവർ ആണെന്നും ഓടിക്കുന്ന വാഹനം ലോറി അല്ലാതെ മറ്റൊന്നുമല്ല എന്ന് പറയുകയും ചെയ്തായിരുന്നു. എന്നിട്ടും അധികാരികൾ തെറ്റ് തിരുത്താൻ തയാറായില്ല. ഇയാളുടെ ഫോട്ടോയും ലഭിച്ച സ്ലിപ്പും ട്വീറ്റിൽ ഉണ്ട്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം.

   Summary: Car owner in Malappuram slapped with a fine of Rs 500 for not wearing helmet
   Published by:user_57
   First published:
   )}