നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ കേസെടുത്തു

  മലപ്പുറത്ത് വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ കേസെടുത്തു

  പാഠ്യഭാഗങ്ങൾ കാണാതെ പഠിച്ച് പറഞ്ഞില്ല എന്നതാണ് മർദ്ദനത്തിന്റെ കാരണമായി പറയുന്നത്.

  • Share this:
   മലപ്പുറം: നിലമ്പൂർ ചാലിയാർ വേട്ടേക്കോട് മദ്രസ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ (Madrasa Teacher) പൊലീസ് കേസെടുത്തു. 8 വയസുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കും ആണ് മർദ്ദനമേറ്റത്. എരുമമുണ്ട സ്വദേശി റഫീഖിനെതിരെ ആണ് നിലമ്പൂർ പൊലീസ് കേസെടുത്തത്.

   വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാഠ്യഭാഗങ്ങൾ കാണാതെ പഠിച്ച് പറഞ്ഞില്ല എന്നതാണ് മർദ്ദനത്തിന്റെ കാരണമായി പറയുന്നത്. കുട്ടികളുടെ കാലിൽ തുടയിലും കണങ്കാലിലും ചൂരൽ കൊണ്ടുള്ള അടിയേറ്റ് മുറിവ് പറ്റിയിട്ടുണ്ട്. എന്നാൽ അധ്യാപകനെതിരെ പരാതി നൽകാൻ ഉളള നീക്കത്തിൽ നിന്ന് ഒരു വിഭാഗം നാട്ടുകാർ രക്ഷിതാക്കളെ പിന്തിരിപ്പിച്ചു.

   എന്നാൽ അടിയേറ്റ കുട്ടികളുടെ ദൃശ്യങ്ങൾ പ്രാദേശിക സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇത് കണ്ട് നിലമ്പൂർ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകന് എതിരെ കേസ് എടുത്തത്.
   Also Read-ഫോണിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ 40 കാരൻ പിടിയിൽ

   എരുമമുണ്ട സ്വദേശി റഫീഖ് മുക്കട്ട ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപകനാണ്. ഇയാൾ സേവനം എന്ന രീതിയിൽ ആണ് മദ്രസ്സയിലും പഠിപ്പിക്കുന്നത്. റഫീഖ് ഇതിനും മുൻപും കുട്ടികളെ ഇത് പോലെ ക്രൂരമായി മർദിച്ചിട്ടുണ്ട് എന്ന പരാതിയും ഉയരുന്നുണ്ട്.

   പൊലീസ് സ്റ്റേഷനില്‍ നിന്ന് പുഴയില്‍ ചാടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

   തൊടുപുഴയില്‍ പൊലീസ് സ്റ്റേഷനില്‍(Thodupuzha Police Station) നിന്ന് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോലാനി സ്വദേശി മുപ്പത്തിയെട്ടുകാരനായ ഷാഫിയാണ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി പുഴയില്‍ ചാടിയത്. അടിപിടി കേസില്‍ പൊലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്നതിനിടെയാണ് ഷാഫി സ്റ്റേഷനില്‍ നിന്നിറങ്ങി ഓടിയത്.

   ഇന്ന് രാവിലെ 8.55 ന് ആണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ഷാഫിയെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതായിരുന്നു. ലോക്കപ്പ് പൂട്ടിയിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഫോണ്‍ ചെയ്യാനായി മാറിയപ്പോഴായിരുന്നു പ്രതി ഇറങ്ങി ഓടിയത്. പ്രതി സ്റ്റേഷനടുത്തുള്ള പുഴയില്‍ ചാടുകയായിരുന്നു.

   കോതമംഗലത്ത് നിന്നെത്തിയ സ്‌കൂബ സംഘം എത്തിയാണ് തെരച്ചില്‍ നടത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

   തൊടുപുഴ ഫയര്‍ ആന്റ് സെക്യൂ ടീമിലെ സ്‌കൂബ ടീം വണ്ടിപ്പെരിയാറില്‍ പ്രത്യേക ഡ്യൂട്ടിയിലായതിനാല്‍ തെരച്ചില്‍ വൈകി. ഇതോടെയാണ് കോതമംഗലത്ത് നിന്ന് മറ്റൊരു സംഘത്തെ വിളിച്ചു വരുത്തിയത്. ഡ്യൂട്ടിക്കിടെ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകും.
   Published by:Naseeba TC
   First published: