മലപ്പുറം: മരണവീട്ടില്‍ നിന്ന് ഫ്രീസര്‍ തിരിച്ചെടുക്കാനെത്തിയ ആംബുലന്‍സിന്റെ താക്കോല്‍ കാണാതായതായി പരാതി. ദേശീയപാതയില്‍ മേല്‍പ്പാലത്തിന് താഴെ പൗര്ണണമിയില് അന്തരിച്ച ദേവീദാസന്റെ(68) മൃതദേഹം വെച്ചിരുന്ന ഫ്രീസര്‍ എടുക്കനായെത്തിയ ആംബുലന്‍സിന്റെ താക്കോലാണ് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വീട്ടിലേക്ക് ആംബുലന്‍സ് പ്രവേശിപ്പിക്കാത്തതിനാല്‍ റോഡില്‍ വണ്ടി നിര്‍ത്തിയിടുകയായിരുന്നു. പിന്നീട് ആംബുലന്‍സ് ഡ്രൈവറോട് വണ്ടി റോഡില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോണിലൂടെ ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വണ്ടി നിര്‍ത്തിയിടേണ്ടിവന്ന സാഹചര്യം അവരെ അറിയിച്ചു.
തിരിച്ച് ഫ്രീസറുമായി എത്തിയപ്പോള്‍ ആംബുലന്‍സില്‍ നിന്ന് താക്കോല്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഒരു മണിക്കൂറോളം റോഡില്‍ ആംബുലന്‍സ് നിര്‍ത്തിയിടേണ്ടിവന്നു. ഇത് ഗതാഗതക്കുരുക്കിനും കാരണമായി. തുടര്‍ന്ന് പ്രദേശവാസികള്‍ വണ്ടികള്‍ മറുവശത്തേക്ക് തിരിച്ചുവിടുകയും ചെയ്തു. പിന്നീട് ഇലക്ട്രീഷ്യന് എത്തി താക്കോല്‍ കുടുക്കുന്ന ഭാഗം വണ്ടിയില്‍ നിന്ന് വേര്‍പ്പെടുത്തി വണ്ടി നീക്കുകയായിരുന്നു.
നൊമ്പരമായി റിസ്വാനയും റിന്‍സാനയും; കനത്ത മഴയില്‍ പൊലിഞ്ഞത് അമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയ കുരുന്നുകള്കനത്ത മഴയില്‍ കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച രണ്ടു കുട്ടികള്‍ അമ്മയുടെ വീട്ടില്‍ വിരുന്നിന് എത്തിയവര്‍. അയല്പക്കത്തെ വീടിന്റെ മതില് കുട്ടികള്‍ ഉറങ്ങിക്കിടന്ന റൂമിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ചോനാരിയില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെയും അബൂബക്കറിന്റെയും മക്കളായ റിസ്വാന (8) , റിന്‍സാന (7 മാസം) മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. വീട്ടിലുള്ള മുതിര്‍ന്നവര്‍ പുലര്‍ച്ചെ പ്രഭാത പ്രാര്‍ഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
വീട്ടിലുള്ളവരുടെ കൂട്ട നിലവിളി കേട്ടെത്തിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ മുഹമ്മദ് കുട്ടിയുടെ വീട് താമസിക്കാന്‍ പറ്റാത്ത വിധം തകര്‍ന്നിട്ടുണ്ട്. കുട്ടികളുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.