നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ മാറ്റമില്ല ; സമ്പൂർണ നിയന്ത്രണം തൃക്കലങ്ങോട് പഞ്ചായത്തിൽ മാത്രം

  കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ മാറ്റമില്ല ; സമ്പൂർണ നിയന്ത്രണം തൃക്കലങ്ങോട് പഞ്ചായത്തിൽ മാത്രം

   മലപ്പുറത്തെ നില മെച്ചപ്പെടുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടില്‍ കൂടുതലുള്ള പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും പ്രത്യേകമായി കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ്. പുതിയ നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച മുതല്‍ ഒരാഴ്ച നിലനില്‍ക്കും.

  പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലുള്ള തൃക്കലങ്ങോട് ഗ്രാമ പഞ്ചാത്തില്‍ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

  കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍:
  മലപ്പുറം - വാര്‍ഡ് 10 മഞ്ചേരി - 13, 50 വാര്‍ഡുകള്‍ പെരിന്തല്‍മണ്ണ - വാര്‍ഡ് 25 തിരൂര്‍ - വാര്‍ഡ് 32 വളാഞ്ചേരി - വാര്‍ഡ് 11 കൊണ്ടോട്ടി - 14, 24 വാര്‍ഡുകള്‍

  പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കുറവുള്ളതും എന്നാല്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 20ല്‍ കൂടുതലുള്ള പഞ്ചായത്ത് വാര്‍ഡുകള്‍:

  ആലങ്കോട് - ഒന്‍പത്, 13 വാര്‍ഡുകള്‍ ആനക്കയം - വാര്‍ഡ് എട്ട് ചേലേമ്പ്ര - 10, 11 വാര്‍ഡുകള്‍ ചെറിയമുണ്ടം - വാര്‍ഡ് 12 ചുങ്കത്തറ - നാല്, എട്ട്, 18 വാര്‍ഡുകള്‍ എടക്കര - വാര്‍ഡ് 14 ഇരിമ്പിളിയം - നാല്, 12, 13 വാര്‍ഡുകള്‍ കരുവാരക്കുണ്ട് - രണ്ട്, മൂന്ന്, ഒന്‍പത്, 11, 15, 18, 20, 21 വാര്‍ഡുകള്‍ കൂട്ടിലങ്ങാടി - ആറ്, 11, 19 വാര്‍ഡുകള്‍ കുറുവ - മൂന്ന്, 11, 14, 19, 20 വാര്‍ഡുകള്‍ മക്കരപ്പറമ്പ് - വാര്‍ഡ് ആറ്മമ്പാട് - വാര്‍ഡ് ഒന്ന് മാറഞ്ചേരി - അഞ്ച്, 14 വാര്‍ഡുകള്‍ മൂര്‍ക്കനാട് - വാര്‍ഡ് ഒന്‍പത്മൊറയൂര്‍ - 12, 15 വാര്‍ഡുകള്‍ പെരുവെള്ളൂര്‍ - വാര്‍ഡ് ഏഴ്പൊന്മള - വാര്‍ഡ് ആറ്തലക്കാട് - വാര്‍ഡ് 12 താനാളൂര്‍ - രണ്ട്, 11, 21 വാര്‍ഡുകള്‍ താഴേക്കോട് - ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ഒന്‍പത്, 11, 17 വാര്‍ഡുകള്‍ തൃപ്രങ്ങോട് - വാര്‍ഡ് രണ്ട് ഊര്‍ങ്ങാട്ടിരി - വാര്‍ഡ് ആറ്വാഴക്കാട് വാര്‍ഡ് 11വഴിക്കടവ് - ഒന്ന്, 16 വാര്‍ഡുകള്‍.

  ജില്ലയില്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍:

  അമരമ്പലം - പറയങ്ങാട്വെട്ടം - പുളിഞ്ചോട് ഭാഗം, അച്ചമ്പാട് റോഡ്വണ്ടൂര്‍ - കരിമ്പന്‍തൊടി, കാരാട്, കരുണാലയപ്പടികാളികാവ് - കൊട്ടേങ്ങല്‍ ഭാഗം, ചെമ്പക്കാട് ഭാഗം, ഹൈസ്‌കൂള്‍പ്പടി ഭാഗം, കുറുക്കന്‍തൊടി മദ്രസാ ഭാഗം, തട്ടാന്‍കുന്ന്, കരുപൊയില്‍, ഉള്ളാട്ടില്‍പ്പടി, ആമപ്പൊയില്‍, കളക്കുന്ന് കോളനികരുളായി - വാരിക്കല്‍, കൊയലമുണ്ട, പനിച്ചോല, നെടുങ്കയം, കീരന്‍ കോളനി, തൊണ്ടിമക്കരപ്പറമ്പ് - അയിക്കരപ്പടി ഭാഗം, പിലാപ്പറമ്പ് പ്രദേശംമംഗലം - ജീജാ സ്മാരക അങ്കണവാടി പരിസരം താനാളൂര്‍ - പുതുകുളങ്ങര ഭാഗം, വട്ടത്താണി വെസ്റ്റ്താഴേക്കോട് - മാരാമ്പറ്റക്കുന്ന് കോളനി ഭാഗംമഞ്ചേരി നഗരസഭ - പുളിയംതൊടി.

  Summary: Covid restrictions in Malappuram district will maintain status quo. The district has put in stringent Covid control measures based on WIPR. New restrictions imposed by the district collector may remain week-long
  Published by:user_57
  First published:
  )}