• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്തെ കൗൺസിലർ കൂടിയായിരുന്ന മുൻ അധ്യാപകനെതിരായ പീഡനക്കേസ്; സ്വീകരിച്ചത് മാതൃകാപരമായ നിലപാട്: CPM

മലപ്പുറത്തെ കൗൺസിലർ കൂടിയായിരുന്ന മുൻ അധ്യാപകനെതിരായ പീഡനക്കേസ്; സ്വീകരിച്ചത് മാതൃകാപരമായ നിലപാട്: CPM

''പരാതി ഉയർന്നപ്പോൾത്തന്നെ ആ വ്യക്തിയെ പാർട്ടിയിൽനിന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽനിന്നും പുറത്താക്കി. ഇത്തരം വിഷയങ്ങളിൽ ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടല്ല സിപി എമ്മിന്റേത്‌.''

  • Share this:
    മലപ്പുറം:  വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ മലപ്പുറം നഗരസഭാ മുൻ കൗൺസിലർ കെ വി ശശികുമാറിനെതിരെ സിപിഎം സ്വീകരിച്ചത്‌ മാതൃകാപരമായ നിലപാടാണെന്ന്‌ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു. പരാതി ഉയർന്നപ്പോൾത്തന്നെ ആ വ്യക്തിയെ പാർട്ടിയിൽനിന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽനിന്നും പുറത്താക്കി. ഇത്തരം വിഷയങ്ങളിൽ ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടല്ല സിപി എമ്മിന്റേത്‌. കേസ്‌ ഒതുക്കിത്തീർക്കാൻ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടുവെന്ന ലീഗ്‌ മുഖപത്രത്തിന്റെ വാദം ഭാവനാസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

    ശശികുമാറിനെതിരെ ഉടൻ നടപടി സ്വീകരിച്ചുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ ജാള്യതയാണ്‌ ഇതിലൂടെ പ്രകടമാകുന്നത്‌. ഇക്കാര്യത്തിൽ സിപിഎം എടുത്ത നടപടി ജില്ലയിലെ മറ്റ്‌ രാഷ്‌ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും പാഠമാണ്‌.  ഇത്തരം കാര്യങ്ങളിൽ കളങ്കമേശാത്ത നിലപാട്‌ എന്നും ഉയർത്തിപ്പിടിക്കുന്ന പാർടിയാണ്‌ സിപിഎം. ശശികുമാറിനെതിരായ കേസുമായി ബന്ധപ്പെട്ട്‌  സിപി എമ്മിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്‌.

    Also Read- Murder| ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന പുളിമരക്കുറ്റി കണ്ടെത്തി

    യൂത്ത്‌ലീഗ്‌ സംസ്ഥാന സെക്രട്ടറിയും അധ്യാപകനുമായ വ്യക്തിക്കെതിരെ ഇതിനേക്കാൾ ഗുരുതര പരാതികളാണ്‌ നേരത്തെ ഉയർന്നത്‌. നിരവധി പെൺകുട്ടികളാണ്‌ ആ അധ്യാപകനെതിരെ പരാതി നൽകിയത്‌. വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തപ്പോൾ കളങ്കിതനെ സംരക്ഷിക്കുന്ന നിലപാടാണ്‌  ലീഗും യുഡിഎഫും സ്വീകരിച്ചത്‌. പ്രതിയെ സഹായിക്കാൻ വഴിവിട്ട നീക്കങ്ങൾ നടത്തി. അന്ന്‌ ലീഗ്‌ നേതൃത്വമെടുത്ത നിലപാട്‌ നാട്ടുകാർ മറന്നിട്ടില്ല.

    ജില്ലക്കകത്ത്‌ ഇത്തരത്തിൽ ലീഗ്‌ നേതാക്കളായ അധ്യാപകർക്കെതിരെ നിരവധി പോക്‌സോ കേസുകൾ ചാർജ്‌ ചെയ്‌തിട്ടുണ്ട്‌, പലതിലും ശിക്ഷയും വിധിച്ചിട്ടുണ്ട്‌. അവർക്കെതിരെ ഒരുതരത്തിലുള്ള സംഘടനാ നടപടിയും ലീഗ്‌ നേതൃത്വം സ്വീകരിച്ചിട്ടില്ല. മഞ്ചേരി നഗരസഭയിലെ ലീഗ്‌ കൗൺസിലർക്കെതിരെയും പീഡനക്കേസുണ്ടായി. അയാൾക്കും സമ്പൂർണ സംരക്ഷണം നൽകുകയായിരുന്നു യുഡിഎഫ്‌. മാത്രമല്ല, മുസ്ലിംലീഗ്‌ പ്രവർത്തകർ രക്ഷാകവചം തീർത്ത്‌ അയാളെ കൗൺസിൽ യോഗത്തിലും പങ്കെടുപ്പിച്ചു. ഇങ്ങനെ കുറ്റക്കാർക്ക്‌ കുടപിടിച്ച യുഡിഎഫാണ്‌ ഇപ്പോൾ സിപിഎമ്മിനെതിരെ മുനയൊടിഞ്ഞ ആരോപണങ്ങളുമായി രംഗത്ത്‌ വന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

    Also Read-പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതികളിൽ ഒരാളായ നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

    സിപിഎമ്മിനെതിരായ ഇത്തരം ആരോപണങ്ങൾ നാട്ടുകാർ പുച്ഛിച്ചുതള്ളും. കെ വി ശശികുമാറിന്റെ അറസ്‌റ്റുമായി  ബന്ധപ്പെട്ട്‌ പാർടിയെ ആക്രമിക്കുന്നവരുടെ ഗൂഢലക്ഷ്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    കഴിഞ്ഞ ദിവസമാണ് മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറും മുൻ അധ്യാപകനുമായ കെ വി ശശികുമാർ പോക്‌സോ കേസിൽ അറസ്റ്റിലായത്. ഇയാൾ  ഇപ്പോൾ റിമാൻഡിൽ ആണ്. ഒളിവിൽ ആയിരുന്നു ശശികുമാറിനെ വയനാട്ടിൽ നിന്നാണ് മലപ്പുറം സി ഐയും സംഘവും പിടികൂടിയത്. നിലവിൽ ഒരു പരാതി മാത്രം ആണ് പോലീസിന് മുൻപിൽ എത്തിയിട്ടുള്ളത്. അതിൽ ആണ് മൊഴി രേഖപ്പെടുത്തി പോക്സോ ചുമത്തിയിട്ടുള്ളത്.

    30 വർഷത്തെ സർവീസിൽ ഒട്ടനേകം കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന അതീവ ഗുരുതരമായ ആരോപണമാണ് അധ്യാപകൻ ആയിരുന്ന ശശികുമാറിനെതിരെ ഉയർന്നിരിക്കുന്നത്. ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. സ്കൂളിലെ മുൻ വിദ്യാർഥികളുടെ കൂട്ടായ്മയും അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. കുട്ടികളുടെ പരാതി കാര്യമായി എടുക്കാതെ സ്കൂൾ മാനേജ്മെൻ്റ് അധ്യാപകനെ സംരക്ഷിച്ചു എന്ന പരാതി ആണ് മുൻ വിദ്യാർഥികളുടെ കൂട്ടായ്മ ഉന്നയിച്ചത്.
    Published by:Rajesh V
    First published: