HOME » NEWS » Kerala » MALAPPURAM DISTRICT CO OPERATIVE HOSPITAL TO PROVIDE COVID TREATMENT FREE OF COST AS TV

കോവിഡ് ചികിത്സ സൗജന്യമായി നൽകാൻ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി; ടൗൺ ഹാളിൽ സൗകര്യം ഒരുക്കും

പൂർണ രീതിയിൽ സജ്ജമാക്കാൻ ഒരു മാസത്തോളം എടുക്കും. ഒരു കോടി രൂപയോളം രൂപയാണ്  പുതിയ കോവിഡ് ബ്ലോക്കിന് ചെലവ് കണക്കാക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 17, 2021, 12:00 PM IST
കോവിഡ് ചികിത്സ സൗജന്യമായി നൽകാൻ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി; ടൗൺ ഹാളിൽ സൗകര്യം ഒരുക്കും
പൂർണ രീതിയിൽ സജ്ജമാക്കാൻ ഒരു മാസത്തോളം എടുക്കും. ഒരു കോടി രൂപയോളം രൂപയാണ്  പുതിയ കോവിഡ് ബ്ലോക്കിന് ചെലവ് കണക്കാക്കുന്നത്.
  • Share this:
മലപ്പുറം:  സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം ഒരുക്കാൻ  പിഎംഎസ്എ മെമ്മോറിയിൽ മലപ്പുറം  ജില്ലാ സഹകരണ ആശുപത്രി. കോവിഡ് രോഗികൾക്ക്  സൗജന്യ ചികിത്സക്കായി 40 മുതൽ 100 ബെഡുകളാണ്  സഹകരണ ആശുപത്രി മലപ്പുറം ടൗൺ ഹാളിൽ ഒരുക്കുന്നത്. ഐ.സി.യു. ബെഡ്, ഓക്സിജൻ ബെഡ് വരെ ലഭ്യമാക്കാൻ ആണ് ശ്രമം. ജില്ലയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആണ് നഗരസഭയുമായി കൈ കോർത്ത്  ജില്ലാ സഹകരണ ആശുപത്രി യുടെ നിർണായക നീക്കം.

ആദ്യ ഘട്ടത്തിൽ 40 ബെഡ് ഒരുക്കാൻ ആണ് തീരുമാനം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സ ചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. അത് കൊണ്ടാണ് സൗജന്യ ചികിത്സ നൽകാൻ മുന്നിട്ടിറങ്ങുന്നത് എന്നാണ്   ആശുപത്രി പ്രസിഡൻ്റ് കെ.പി.എ. മജീദ് പറയുന്നത്. ഇതിന് വേണ്ട പണം ആളുകളിൽ നിന്ന് സംഭാവനയായി സമാഹരിക്കുകയാണ്.

Also Read-കോവിഡ് ബാധിതരായ മാതാപിതാക്കളെ നഷ്ടപ്പെടുമെന്ന ഭയത്തിൽ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ് പിതാവും മരിച്ചു

"വല്ലാത്ത ഒരു പ്രതിസന്ധിയിലൂടെ  ആണ് ജില്ല കടന്നു പോകുന്നത്. സാധാരണ ആളുകൾക്ക് ചികിത്സ എന്നത് ഈ ഘട്ടത്തിൽ താങ്ങാൻ കഴിയാത്ത സാമ്പത്തിക ബാധ്യതയാകും നൽകുക. അത് കൊണ്ടാണ് ഇതെല്ലാം മറികടക്കാൻ കഴിയും വിധം ഒരു സഹായം നൽകാൻ സഹകരണ ആശുപത്രി ആലോചിക്കുന്നത്. നിലവിൽ സര്‍ക്കാർ നിർദേശിച്ച അത്ര ബെഡുകൾ   ആശുപതിയിൽ വിട്ട് നൽകിയിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് മാത്രം പോര. അത് കൊണ്ടാണ് ടൗൺഹാളിൽ ഒരു കോവിഡ് ആശുപത്രി ഒരുക്കാൻ തീരുമാനിച്ചത്. ഇത് തീർത്തും സൗജന്യമാകും. ആദ്യം 40 കിടക്കകൾ ആണ് ഒരുക്കുന്നത്.. പിന്നീട് 100 ആക്കി ഉയർത്തും. ഓക്സിജൻ, ഐസിയു സൗകര്യങ്ങൾ എല്ലാം ഇവിടെ തയ്യാറാക്കാൻ ആണ് ശ്രമം. കഴിയും വിധം എല്ലാവരും സഹായിക്കണം. ഒരു 100 രൂപ എങ്കിൽ 100 രൂപ. എല്ലാം വിലപ്പെട്ടതാണ്." മജീദ് പറഞ്ഞു.

പ്രീ ഫാബ്രിക്കേറ്റഡ് മെറ്റൽ സ്റ്റീൽ സ്ട്രക്ച്ചർ എന്ന ആധുനിക  നിർമ്മാണ രീതി ആണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. ടൗൺ ഹാളിലെ രണ്ട് ഇടങ്ങളിൽ ആയി ആണ് സൗകര്യം ഒരുക്കുക. ഒരാഴ്ചക്ക് ഉള്ളിൽ ആദ്യ ഘട്ട സംവിധാനം ഒരുക്കും. പൂർണ രീതിയിൽ സജ്ജമാക്കാൻ ഒരു മാസത്തോളം എടുക്കും. ഒരു കോടി രൂപയോളം രൂപയാണ്  പുതിയ കോവിഡ് ബ്ലോക്കിന് ചെലവ് കണക്കാക്കുന്നത്.

പാണക്കാട്  ഹൈദരലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി എല്ലാ പ്രമുഖ നേതാക്കളും സംരഭത്തിന് പണം ലഭ്യമാക്കാൻ സഹായിക്കണം എന്ന്  ആഹ്വാനം നൽകിയിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ ചുവടെ:

Google Pay: 9497344797

PMSA MEMORIAL MALAPPURAM DISTRICT CO- OPERATIVE HOSPITAL

Bank Name: INDIAN OVERSEAS BANK

CURRENT ACCOUNT

ACOOUNT NUMBER- 237302000000098

IFSC- IOBA0002373

Branch- MALAPPURAM
Published by: Asha Sulfiker
First published: May 17, 2021, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories