നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്തെ തീരദേശ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

  മലപ്പുറത്തെ തീരദേശ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

  പ്രദേശത്ത് കനത്ത മഴയും കടൽ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ സാധ്യതയുള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചത്.

  News 18

  News 18

  • Share this:
   മലപ്പുറം: അറബിക്കടലിൽ രൂപപ്പെട്ട മഹാ ( MAHA) ചുഴലിക്കാറ്റ് കാരണം ജില്ലയിലെ തീരദേശ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01/11/2019 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

   പ്രദേശത്ത് കനത്ത മഴയും കടൽ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ സാധ്യതയുള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചത്.

   തൃശൂരിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

   പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള (അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
   First published:
   )}