• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

FACT CHECK: മലപ്പുറത്തെ ഗെയിൽ പൈപ്പിലെ വിള്ളൽ; ആരോപണങ്ങൾക്ക് കളക്ടറുടെ മറുപടി

പൈപ്പിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ക്ഷമത ടെസ്റ്റ് ചെയ്ത് ഉറപ്പു വരുത്തുന്നത് സുരക്ഷാ സംവിധാനത്തിന്റെ തന്നെ ഭാഗമാണ്

news18
Updated: August 14, 2019, 1:05 PM IST
FACT CHECK: മലപ്പുറത്തെ ഗെയിൽ പൈപ്പിലെ വിള്ളൽ; ആരോപണങ്ങൾക്ക് കളക്ടറുടെ മറുപടി
gail pipe
news18
Updated: August 14, 2019, 1:05 PM IST
മലപ്പുറം: ഗെയിൽ പൈപ്പ് ലൈനിൽ ടെസ്റ്റിങ്ങ് നടത്തുന്നതിനിടയിൽ പൈപ്പിൽ വിള്ളലുണ്ടായെന്നും ഇത് സുരക്ഷിതമല്ലെന്നുമുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. ഈ സാഹചര്യത്തിൽ വസ്തുതയെന്തെന്ന് വിവരിക്കുകയാണ് മലപ്പുറം ജില്ലാ കളക്ടർ...

മലപ്പുറത്ത് സ്ഥാപിച്ച ഗെയില്‍ പൈപ് ലൈന്‍, ടെസ്റ്റിങ്ങ് നടത്തുന്നതിനിടയില്‍ പൈപ്പില്‍ വിള്ളലുണ്ടായതു ശരിയാണ്. പൂര്‍ണമായ ടെസ്റ്റ് മര്‍ദ്ദം കൊടുക്കുന്നതിന് മുമ്പുതന്നെ പൈപ്പില്‍ വിള്ളലുണ്ടായി എന്നതും ശരിയാണ്.

പക്ഷെ ഇക്കാരണത്താല്‍ ഗെയില്‍ സ്ഥാപിച്ച പൈപ്പ് ലൈന്‍ സംവിധാനം സുരക്ഷിതമല്ല എന്ന രീതിയിലുള്ള സന്ദേശം മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.

ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കേണ്ടതുണ്ട്.
ജനങ്ങളുടെ ആശങ്ക ദുരീകരിക്കുവാന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിന് ശേഷമുള്ള ടെസ്റ്റിങ്ങിനെ സംബന്ധിച്ചുള്ള ചില വസ്തുതകള്‍ പറയുന്നു.

'ഭാഗ്യം' അറിയാതെ പോയവരിൽ നിന്ന് സർക്കാരിന് ലഭിച്ചത് 221 കോടി രൂപ

പൈപ്പിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ക്ഷമത ടെസ്റ്റ് ചെയ്ത് ഉറപ്പു വരുത്തുന്നത് സുരക്ഷാ സംവിധാനത്തിന്റെ തന്നെ ഭാഗമാണ്. ഇപ്പോള്‍ മലപ്പുറത്ത് സംഭവിച്ചത് സൈറ്റില്‍ വെച്ച് പൈപ്പ് വെല്‍ഡ് ചെയ്തതിലെ അപാകതയല്ല.

ഒരു പൈപ്പിന് ഫാക്ടറിയില്‍ ഉണ്ടാക്കിയപ്പോള്‍ സംഭവിച്ച ന്യൂനതയാണ്. ഫാക്ടറിയില്‍ നിര്‍മ്മിച്ച പൈപ്പിന്റെ വെല്‍ഡ് സീം (ജോയിന്റ് )പൊട്ടിയതാണ്.

പൈപ്പ് ലൈന്‍ സംവിധാനം എല്ലാ രീതിയിലും സുരക്ഷിതമാണന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ കമ്മീഷന്‍ ചെയ്യുകയുള്ളു.
ഓപ്പറേറ്റ് ചെയ്യുന്ന മര്‍ദ്ദത്തെക്കാള്‍ വളരെ ഉന്നത മര്‍ദ്ദത്തിലാണ് ( വെള്ളം നിറച്ച് ) ടെസ്റ്റ് ചെയ്യുന്നത്.

ഇങ്ങനെ ഉന്നത മര്‍ദ്ദം കൊടുത്ത് 24 മണിക്കൂര്‍ നിരീക്ഷിക്കും.
ടെസ്റ്റിങ്ങിനിടെയില്‍ അപൂര്‍വ്വമായിട്ടാണങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

പക്ഷെ ന്യൂനതകൾ ഉണ്ടെങ്കില്‍ അതു കണ്ടു പിടിക്കാനുള്ള സംവിധാനമാണ് വെള്ളം നിറച്ച് ഉന്നത മര്‍ദ്ദത്തില്‍ ടെസ്റ്റ് ചെയ്യുന്നത്.
അങ്ങനെ ടെസ്റ്റ് ചെയ്ത് ന്യൂനത കണ്ടുപിടിച്ച സംഭവത്തെ ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന രീതിയില്‍ വ്യാജ പ്രചാരണം ചെയ്യുന്നതിന് മുമ്പ് ഇന്ത്യയിലോ വിദേശത്തോ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരോടു ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാമായിരുന്നു.

പ്രകൃതി വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ടെസ്റ്റുകള്‍ നടത്തി സുരക്ഷ ഉറപ്പു വരുത്തിയതായിട്ടുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ PNGRB (Petroleum & Natural Gas Regulatory Board ) OISD ( Oil Industries Safety Directorate ), PESO(Petroleum & Explosives Safety Organisation (ഇതിന് മുമ്പ് office of CCOE ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിന്റെ ഓഫീസ് ) എന്നീ കേന്ദ്ര ഗവണ്‍മന്റ്‌റ് സ്ഥാപനങ്ങള്‍ Audit നടത്തുകയും പൂര്‍ണമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ബോധ്യമായാല്‍ മാത്രമേ ഈ Statutory authorties ഗെയിലിന് പൈപ്പ് ലൈനില്‍ വാതകം നിറക്കാന്‍ അനുമതി കൊടുക്കുകയുള്ളു.
First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...