• HOME
 • »
 • NEWS
 • »
 • kerala
 • »
 • ബക്രീദ് നിയന്ത്രണങ്ങള്‍; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മലപ്പുറം ജില്ലാ കലക്ടര്‍

ബക്രീദ് നിയന്ത്രണങ്ങള്‍; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മലപ്പുറം ജില്ലാ കലക്ടര്‍

ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്

News18 Malayalam

News18 Malayalam

 • Share this:
  മലപ്പുറം: ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍. ഇവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരോ ആയിരിക്കേണ്ടതാണെന്നും ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതാണെന്നും കലക്ടര്‍ വ്യക്തമാക്കി.

  ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച് വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു.

  ബലികര്‍മ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേര്‍ മാത്രമേ സ്ഥലത്ത് കൂടാന്‍ പാടുള്ളൂ. ഇവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, വാക്സിനേഷന്‍ നടത്തിയവരോ ആയിരിക്കണം. ബലികര്‍മ്മം നടത്തിയ മാംസം വീടുകളിലേക്ക് പാര്‍സലായി വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ടവര്‍ നടത്തേണ്ടതാണ്.

  ബക്രീദിനോടനുബന്ധിച്ച് ഗൃഹ സന്ദര്‍ശനം പരമാവധി ഒഴിവാക്കേണ്ടതാണ്. 10 വയസ്സിന് താഴെയുള്ളവരും, 60 വയസ്സിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്ത് പോകാന്‍ പാടില്ല.

  Also Read-'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്'; സൈക്കിള്‍ റാലിക്കിടെ ഷാഫി പറമ്പില്‍; വൈറലായി വിഡിയോ

  കടകളില്‍ പരമാവധി തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും, സാനിറ്റൈസേഷന്‍ നടത്തുന്നതിന് സൗകര്യം ഏര്‍പ്പെടുത്തേണ്ടതും കൂടാതെ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

  അതേസമയം ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. അനവസരത്തില്‍ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്‍കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

  Also Read-കൊച്ചി വിമാനത്താവളത്തില്‍ 50 മുറികളുള്ള ബജറ്റ് ഹോട്ടല്‍; രണ്ടാം ടെര്‍മിനല്‍ നവീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറായി

  ''ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ഐഎംഎ ശക്തമായി ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കേണ്ടത്. ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണിക്കും''- ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.

  Also Read-വയനാട് ടൂറിസം സാധ്യതകള്‍ക്ക് ജീവന്‍ വയ്ക്കുന്നു; സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമമായി വൈത്തിരി മാറുന്നു

  ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വേദനാജനകമാണെന്ന് ഐഎംഎ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഈ സമയത്ത് അനുചിതമായ നടപടിയായി പോയി ഇത്. ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരമ്പരാഗത യാത്രകളും തീര്‍ത്ഥാടനങ്ങളും എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കേരളത്തെ പോലൊരു സംസ്ഥാനം ഇത്തരമൊരു പിന്തിരിപ്പന്‍ തീരുമാനമെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.
  Published by:Jayesh Krishnan
  First published: