HOME » NEWS » Kerala » MALAPPURAM DISTRICT HAS THE HIGHEST NUMBER OF CONFIRMED COVID CASES IN KERALA TODAY

COVID 19 | സംസ്ഥാനത്ത് ഇന്ന് 2000ത്തിനു മുകളിൽ കോവിഡ് കേസുകൾ അഞ്ചു ജില്ലകളിൽ; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9009 ആയി.

News18 Malayalam | news18
Updated: June 1, 2021, 8:26 PM IST
COVID 19 | സംസ്ഥാനത്ത് ഇന്ന് 2000ത്തിനു മുകളിൽ കോവിഡ് കേസുകൾ അഞ്ചു ജില്ലകളിൽ; ഏറ്റവും   കൂടുതൽ മലപ്പുറം ജില്ലയിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 1, 2021, 8:26 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടായിരത്തിനു മുകളിൽ രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചത് അഞ്ചു ജില്ലകളിൽ. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ ഇന്ന് 2874 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 2345 പേർക്കും പാലക്കാട് ജില്ലയിൽ 2178 പേർക്കും കൊല്ലം ജില്ലയിൽ 2149 പേർക്കും എറണാകുളം 2081 പേർക്കും രോഗം സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ - 1598, ആലപ്പുഴ - 1557, കോഴിക്കോട് - 1345, കോട്ടയം - 891, കണ്ണൂര്‍ - 866, പത്തനംതിട്ട - 694, ഇടുക്കി - 462, കാസര്‍ഗോഡ് - 439, വയനാട് - 281 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9009 ആയി.

CBSE class XII exams | CISCE, CBSE പ്ലസ് ടു പരീക്ഷ റദ്ദാക്കി

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഫേസ്ബുക്കിൽ കണ്ടുമുട്ടിയ കാമുകിയെ തേടിപ്പോയ കാമുകൻ പാകിസ്ഥാനിൽ കുടുങ്ങി; നാലു വർഷത്തിനു ശേഷം ഇന്ത്യയ്ക്ക് കൈമാറി

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 13, കോഴിക്കോട് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കൊല്ലം, വയനാട് 4 വീതം, ആലപ്പുഴ, ഇടുക്കി 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2023, കൊല്ലം 432, പത്തനംതിട്ട 982, ആലപ്പുഴ 2014, കോട്ടയം 1310, ഇടുക്കി 741, എറണാകുളം 2424, തൃശൂര്‍ 2157, പാലക്കാട് 2979, മലപ്പുറം 4170, കോഴിക്കോട് 2375, വയനാട് 228, കണ്ണൂര്‍ 1502, കാസര്‍ഗോഡ് 780 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,34,502 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,64,008 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,26,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,493 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 885 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Published by: Joys Joy
First published: June 1, 2021, 8:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories