മലപ്പുറം: ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച വ്യാജ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാൻകര സ്വദേശി മേടയിൽ ഹൗസിൽ അൽഅമീൻ(33) ആണ് വണ്ടൂർ പോലീസിന്റെ പിടിയിലായത്.
രണ്ടായിരത്തി ഇരുപത് ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. വണ്ടൂരിലെ ബന്ധുവീട്ടിലേക്ക് ഇടക്കിടെ വരാറുള്ള പ്രതി അയൽവാസിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ട്യൂഷൻ അധ്യാപകൻ ആണെന്ന് സ്വയം പരിചയപ്പെടുത്തി പ്രതി കുട്ടിയെ പഠിപ്പിക്കാൻ അവസരം ഉണ്ടാക്കി.
ട്യൂഷൻ എടുക്കുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആണ് പരാതി. കുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ വണ്ടൂർ പോലീസ് കേസെടുത്തതോടെ ഇയാൾ മുങ്ങി. 10 മാസത്തിൽ അധികം ഇയാൾ ഒളിവിൽ ആയിരുന്നു.
പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് കുടുക്കിയത്. പ്രതി മറ്റൊരു നമ്പറിൽ നിന്ന് വിട്ടിലേക്ക് വിളിച്ചതും മുൻകൂർ ജാമ്യത്തിനായി വക്കീലിനെ ഏർപ്പാടാക്കിയതും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി.
Also Read-
Facebook മാന്ത്രികൻ തട്ടിയെടുത്ത മാല തിരിച്ചെടുത്ത് പോലീസ്; നാലു പവൻ മാല കിട്ടിയത് കോട്ടയത്തെ ജ്വല്ലറിയിൽ നിന്ന്തുടർന്നാണ് അൽഅമീനെ ബാഗ്ലൂരിൽ വച്ച് പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയേ റിമാന്റ് ചെയ്തു. വണ്ടൂർ സിഐ ഇ ഗോപകുമാറിന്റെ നേതൃത്വത്തിൽ സീനിയർ സി പി ഓ മാരായ ഇ.കെ. ഷാജഹാൻ, സി ചിത്രലേഖ, കെ. ജി അനുപ് കുമാർ , സി.പി. ഓ . സി രാകേഷ് തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
നാലര കിലോ കഞ്ചാവുമായി യുവമോർച്ച മുൻ നേതാവുൾപ്പടെ മൂന്നു പേർ അറസ്റ്റിൽവിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തിയവരെയാണ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശികളായ സജീഷ്, ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും നാല് കിലോ 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
യുവമോർച്ചയുടെ കുന്നംകുളം മുൻ മുൻസിപ്പൽ സെക്രട്ടറിയാണ് പിടിയിലായ സജീഷ്. മൂന്ന് പേർക്കെതിരെയും കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് നിലവിലുണ്ട്. രാഷ്ട്രീയ കൊലപാതശ്രമം ഉൾപെടെ 10 കേസുകളാണ് സജീഷിനെതിരെ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഇതിന് മുൻമ്പും കഞ്ചാവ് കടത്തിയിരുന്നതായും എക്സൈസ് വ്യക്തമാക്കുന്നു.
കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തോന്നിക്കുന്നതിനാണ് കഞ്ചാവ് മാഫിയ സ്ത്രീകളെയും കുട്ടികളെയും ഒപ്പം കൂട്ടുന്നത്. എക്സൈസ് സംഘവും, RPF ക്രൈം ഇന്റലിജൻസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
പരിശോധനയെ തുടർന്ന് ട്രെയിനിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. കുന്നംകുളം ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കായി എത്തിച്ചതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ട്രെയിനിൽ നിന്ന് മാത്രം 33.5 കിലോഗ്രാം കഞ്ചാവും അഞ്ച് പ്രതികളെയുമാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസും സംയുക്തമായി പാലക്കാട് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ട്രെയിനിലെ പരിശോധനയിൽ നിന്ന് രക്ഷപെടുന്നതിനായി സ്ത്രീകളെ ഉപയോഗിച്ച് കുടുംബമായി യാത്ര ചെയ്യുന്നത് പോലെ കഞ്ചാവ് കടത്തുന്നത് പതിവായി വരികയാണ്. വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്ന് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.