• HOME
  • »
  • NEWS
  • »
  • kerala
  • »
  • Malappuram | മലപ്പുറത്തെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ രണ്ടു യുവാക്കള്‍ കൊക്കയില്‍ വീണു; ഒരാള്‍മരിച്ചു

Malappuram | മലപ്പുറത്തെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ രണ്ടു യുവാക്കള്‍ കൊക്കയില്‍ വീണു; ഒരാള്‍മരിച്ചു

കൊളപ്പാടന്‍ മലയിലെ മൂന്നുകല്ലിനടുത്ത ആമസോണ്‍ വ്യൂ പോയിന്റിന് പോകുന്ന വഴി ഏലന്‍കല്ലില്‍ വെച്ചാണ് അപകടം.

റഹ്മാന്‍

റഹ്മാന്‍

  • Share this:
    മലപ്പുറം: മലപ്പുറത്തെ(Malappuram) ആമസോണ്‍ വ്യൂപോയന്റ് (Amazon view point) കാണാന്‍ മലകയറിയ സംഘത്തിലെ രണ്ടു പേര്‍ കൊക്കയില്‍ വീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്തീഫിന്റെ മകന്‍ റഹ്‌മാനാണ് (19) മരിച്ചത്.

    കൊളപ്പാടന്‍ മലയിലെ മൂന്നുകല്ലിനടുത്ത ആമസോണ്‍ വ്യൂ പോയിന്റിന് പോകുന്ന വഴി ഏലന്‍കല്ലില്‍ വെച്ചാണ് അപകടം. എട്ടംഗസംഘമായിരുന്നു ആമസോണ്‍ വ്യൂയന്റ് കാണാന്‍ എത്തിയത്. റഹ്‌മാനും കൂട്ടുകാരന്‍ മലപ്പുറം സ്വദേശി ദില്‍കുഷും പാറയില്‍ നിന്ന് വഴുതി വീണതായി പറയുന്നു.

    ദില്‍കുഷിനെ കൂടെയുണ്ടായിരുന്ന അക്ഷയ് രക്ഷപ്പെടുത്തി. തുടര്‍ന്ന് റഹ്‌മാനെയും അക്ഷയ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ രണ്ടു പേരും താഴേക്ക് വീഴുകയായിരുന്നു.

    അഗ്‌നി രക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരിച്ചിലില്‍ രാത്രി ഏഴരയോടെ ഇരുവരേയും കണ്ടെത്തി എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും റഹ്‌മാനെ രക്ഷിക്കാനായില്ല.

    Accident | ചുരത്തിൽനിന്ന് സ്കൂട്ടർ മറിഞ്ഞ് കൊക്കയിലേക്ക് വീണ് യുവതി; രക്ഷപെട്ടത് അത്ഭുതകരമായി

    താമരശേരി ചുരത്തിൽ സ്കൂട്ടർ മറിഞ്ഞ് കൊക്കയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു. മാനന്തവാടി കോടതിയിൽ ജീവനക്കാരിയായ യുവതിയാണ് അപകടത്തിൽപ്പെട്ടത്. വെളളിയാഴ്ച ജോലി കഴിഞ്ഞ് ചെമ്പുകടവിലേക്ക് വരുന്നതിനിടെ ഒന്നാം വളവിന് താഴെ വെച്ചാണ് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞത്. 30 അടിയിലേറെ താഴ്ചയിലേക്കാണ് യുവതിയും സ്കൂട്ടറും പതിച്ചത്. അപകടത്തിൽ യുവതി പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. സ്കൂട്ടറിനും തകരാറൊന്നും സംഭവിച്ചില്ല.

    ഇരുട്ടായതിനാൽ അപകടം ആരും കണ്ടില്ല. രക്ഷപെടാൻ വേണ്ടി യുവതി റോഡിലേക്ക് കല്ല് എറിഞ്ഞെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ വള്ളി പടർപ്പുകളിൽ പിടിച്ചു തൂങ്ങി, സാഹസികമായി മുകളിലെത്തുകയും, യാത്രക്കാരെ കൈകാണിച്ച് നിർത്തി സഹായം തേടുകയുമായിരുന്നു. യാത്രക്കാർ വിവരം അറിയിച്ചത് അനുസരിച്ച് യുവതിയുടെ ബന്ധുക്കൾ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോയി. അപകടത്തിൽ കൊക്കയിലേക്ക് വീണ സ്കൂട്ടർ ചുരം സംരക്ഷണ സമിതി പ്രവർത്തകർ ക്രെയിൻ ഉപയോഗിച്ച് മുകളിലെത്തിച്ചു.

    ഓടയിൽ വീണ് പത്തുവയസുകാരൻ മരിച്ചു; സംഭവം വീടിന് മുന്നിൽ
     തിരുവനന്തപുരം: വീടിന് മുന്നിലുള്ള ഓടയിൽ വീണ് പത്തു വയസുകാരൻ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലാണ് സംഭവം. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ്(10) ആണ് മരിച്ചത്. കുട്ടി ഓടയിൽ വീണതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
    Published by:Jayesh Krishnan
    First published: