മലപ്പുറം: മഞ്ചേരി നഗരസഭയില്‍(Manjeri Municipality) ഭരണപക്ഷ പ്രതിപക്ഷ കയ്യാങ്കളി. ചെയര്‍പേഴ്സന്റെ ചേംബറില്‍ വച്ച് ഇരുവിഭാഗവും ഏറ്റുമുട്ടി. ഒരു വാര്‍ഡിലെ മരാമത്ത് ടെന്‍ഡറിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് പ്രശങ്ങള്‍ക്ക് കാരണം. നഗരസഭ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും പ്രതിപക്ഷ അംഗങ്ങളും ആശുപത്രിയില്‍ ആണ്.
മഞ്ചേരി നഗരസഭയിലേ ഇരുപത്തി നാലാം വാര്‍ഡിലെ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തി സംബന്ധിച്ച് ഉള്ള തര്‍ക്കം ആണ് കയ്യാങ്കളിയില്‍ എത്തിയത്. ഇരുപത്തി നാലാം വാര്‍ഡില്‍ നെല്ലിക്കുത്ത് മുക്കം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മരുന്നന്‍ സാജിദ് ബാബുവിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ അധ്യക്ഷയെ വി എം സുബൈദയെ കാണാന്‍ എത്തിയതോടെ ആണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
നിയമവിരുദ്ധമായി നഗരസഭാ രേഖകളില്‍ തിരുത്തല്‍ വരുത്തി ആണ് ടെന്‍ഡര്‍ നല്‍കിയത് എന്ന് ആണ് പ്രതിപക്ഷ ആരോപണം. മുന്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായ കബീറിന് ആയിരുന്നു ടെന്‍ഡര്‍ നല്‍കിയത്. അഴിമതി അന്വേഷിക്കണമെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ ഇതിനേപ്രതിരോധിച്ചു നഗരസഭാ ഉപാധ്യക്ഷ ഉള്‍പ്പെടെയുള്ള യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം ആരംഭിക്കുകയും ഇത് പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് നഗരസഭ അധ്യക്ഷ, വൈസ് ചെയര്മാന്, മൂന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രശ്നം വരും ദിവസങ്ങളിലും ശക്തമായി ഉന്നയിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് പ്രതിപക്ഷം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.