നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC| കെഎസ്ആർടിസിയുടെ മലപ്പുറം - മൂന്നാർ ഉല്ലാസയാത്ര ഹിറ്റ്; അടുത്ത സ്പെഷ്യൽ ട്രിപ്പ് മലക്കപ്പാറയിലേക്ക്

  KSRTC| കെഎസ്ആർടിസിയുടെ മലപ്പുറം - മൂന്നാർ ഉല്ലാസയാത്ര ഹിറ്റ്; അടുത്ത സ്പെഷ്യൽ ട്രിപ്പ് മലക്കപ്പാറയിലേക്ക്

  ഞായറാഴ്ചയാണ് മലപ്പുറത്തുനിന്ന് മലക്കപ്പാറയിലേക്കുള്ള ആദ്യ വിനോദസഞ്ചാര  സർവീസ്

  News18 kerala

  News18 kerala

  • Share this:
  മലപ്പുറം: പ്രതിസന്ധികളിൽ നിന്ന് കര കയറാൻ അശ്രാന്ത പരിശ്രമം നടത്തുന്ന കെ.എസ്. ആർ.ടി.സിക്ക് (KSRTC) പ്രതീക്ഷ നൽകുകയാണ് വിനോദ സഞ്ചാര സ്പെഷ്യൽ(KSRTC tourism package )ട്രിപ്പുകൾ. മൂന്നാറിലേക്ക് (Munnar) ഉള്ള വിനോദ സഞ്ചാര സ്പെഷ്യൽ ഹിറ്റ് ആയതോടെ മലക്കപ്പാറക്കു കൂടി സർവീസ് തുടങ്ങാനിരിക്കുകയാണ് മലപ്പുറം കെ.എസ്.ആർ.ടി.സി.

  മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ  മലപ്പുറത്തുകാരുടെ ആനവണ്ടി യാത്ര തുടരുക ആണ്. ഈ മാസം 16 നാണ് പരീക്ഷണ അടിസ്ഥാനത്തിൽ സ്പെഷ്യൽ ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി തുടങ്ങിയത്.ചുരുങ്ങിയ ചെലവിൽ താമസവും കാഴ്ച കാണലും എല്ലാം സാധ്യമാണ് എന്നതു കൊണ്ട് മലപ്പുറത്തുകാർ മടിച്ച് നിൽക്കാതെ കടന്നു വന്നു. ഉച്ചക്കു മൂന്നാർ ബസ്സ് പുറപെടും.

  രാത്രി അവിടെ കെ.എസ്.ആർ.ടി.സിയുടെ സ്ലീപ്പർ ബസുകളിൽ ഉറങ്ങാം. രാവിലെ കെ.എസ്.ആർ.ടി.സി യുടെ സ്പെഷ്യൽ വിനോദ സഞ്ചാര ബസിൽ കാഴ്ചകൾ കാണാൻ പോകാം. ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, മ്യൂസിയം, തേയില ഫാക്റ്ററി, കുണ്ടള തടാകം, മാട്ടുപ്പെട്ടി അണക്കെട്ട് തുടങ്ങി  എല്ലാ പ്രധാന കേന്ദ്രങ്ങളും കണ്ട് ആറരയോടെ തിരികെ മൂന്നാറിലേക്ക്. രാത്രി മലപ്പുറത്തേക്കും.

  ആകെ വേണ്ടത് ഒരാൾക്ക് ചെലവ് 1000 രൂപ. ഭക്ഷണത്തിനും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റും ഇതിൽ ഉൾപ്പെടില്ല. സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ്, ലോ ഫ്ളോർ എ.സി. ബസുകൾ ആണ് പാക്കേജിന് വേണ്ടി സജ്ജമാക്കിയിട്ടുള്ളത്. ആളുകളുടെ എണ്ണവും മൂന്നാറിലെ ഒരുക്കവും അനുസരിച്ച് ആകും ട്രിപ്പുകളുടെ സമയം നിശ്ചയിക്കുക.

  Also Read-Mullaipperiyar | മുല്ലപ്പെരിയാര്‍ തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുന്നത് വളളക്കടവില്‍; മഴ കനത്താല്‍ ഇടുക്കിയും തുറക്കേണ്ടി വന്നേക്കും

  " 50 പേരാണ് ട്രിപ്പിന് എങ്കിൽ സൂപ്പർഫാസ്റ്റ്. അതിന്റെ ടിക്കറ്റ് നിരക്ക് 100 രൂപ. സൂപ്പർ ഡീലക്സിന് 1200, എ സി ലോ ഫ്ളോറിന് 1500 രൂപ എന്നിങ്ങനെ ആണ് ടിക്കറ്റ് നിരക്ക്. ഒന്നിച്ച് ഒരു സംഘം ആയി വേണമെങ്കിൽ അങ്ങനെയും ബുക്ക് ചെയ്യാം. ഇവിടെ നിന്ന് വിട്ടാൽ പിന്നെ ഭക്ഷണം കഴിക്കാനും മറ്റ് അത്യാവശ്യങ്ങൾക്കും മാത്രമേ നിർത്തൂ.

  "ഇതുവരെ 14 ട്രിപ്പുകൾ മൂന്നാറിലേക്ക് നടത്തിക്കഴിഞ്ഞു. 621 പേരാണ് സർവീസ് ഉപയോഗപ്പെടുത്തിയത്. ചില ദിവസങ്ങളിൽ രണ്ട് ബസുകൾ ആണ് ഓടാറുള്ളത്....സീറ്റുകൾ ബുക് ചെയ്യാൻ ഉള്ള യാത്രക്കാരുടെ തിരക്ക് ഒട്ടും കുറഞ്ഞിട്ടില്ല..ഇനി ഓൺലൈൻ ആയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. അതിന് വേണ്ടി സൗകര്യങ്ങളും സജ്ജമായിട്ടുണ്ട്. " മലപ്പുറം കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

  മൂന്നാർ ട്രിപ്പ് വിജയമായതോടെ മലക്കപ്പാറക്ക് ഏകദിന യാത്ര തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ഞായറാഴ്ച രാവിലെ ആണ് ആദ്യ സർവീസ്. ടിക്കറ്റ് നിരക്ക് 600 രൂപയാണ്. ഇത് വരെ 80 ഓളം ആളുകൾ പോകാൻ താത്പര്യം പ്രകടിപ്പിച്ചു വന്നിട്ടുണ്ട്. രണ്ട് ബസ് ആകും അന്നെ ദിവസം മലക്കപ്പാറക്ക് പോകുക. ഇതിന് പിറകെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സമാന രീതിയിൽ ട്രിപ്പ് നടത്താൻ മലപ്പുറം കെ.എസ്.ആർ.ടി.സിക്ക് ആലോചന ഉണ്ട്.
  Published by:Naseeba TC
  First published:
  )}