HOME » NEWS » Kerala » MALAPPURAM LOCKDOWN CONCESSIONS AND RESTRICTION IN MALAPPURAM BASED ON TPR STATISTICS UPDATE AS TV

തിരുനാവായ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ; മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

19 ഇടങ്ങളിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരും. 80 ഇടങ്ങളിൽ ഭാഗിക ലോക് ഡൗൺ 

News18 Malayalam | news18-malayalam
Updated: June 17, 2021, 8:11 AM IST
തിരുനാവായ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ; മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ
19 ഇടങ്ങളിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരും. 80 ഇടങ്ങളിൽ ഭാഗിക ലോക് ഡൗൺ 
  • Share this:
മലപ്പുറം ജില്ലയിൽ ടി.പി.ആർ നിരക്കിനനുസരിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിൽ നാല് കാറ്റഗറിയായി തരംതിരിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ എർപ്പെടുത്തിയിരിക്കുന്നത്.  എ, ബി, സി, ഡിഎന്നിങ്ങനെയാണ് കാറ്റ​ഗറികൾ. എ വിഭാ​ഗത്തിൽ  എട്ട് ശതമാനത്തിൽ താഴെ ശരാശരി ടി.പി.ആർ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉൾപ്പെടുത്തിയത്. എട്ടു മുതൽ 20 ശതമാനം വരെ ടി.പി.ആർ ഉള്ളവ ബി വിഭാ​ഗത്തിലും  20 മുതൽ 30 ശതമാനം വരെ ടി.പി.ആർ ഉള്ളവ സി വിഭാ​ഗത്തിലും 30 ന് മുകളിൽ ടി.പി.ആർ ഉള്ളവയെ ഡി വിഭാ​ഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ എല്ലാ വിധ സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25% ജീവനക്കാരെ വെച്ച് പ്രവർത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെ രാവില ഏഴ് മണി മുതൽ വൈകിട്ട് ഏഴ്മ ണിവരെ 50% ജീവനക്കാരെ വെച്ച് തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.  ടാക്സി, ഓട്ടോറിക്ഷ വാഹനങ്ങൾക്ക് സർവ്വീസ് നടത്താം. ടാക്സികളിൽ(ഡ്രൈവർ അടക്കം)  നാല് പേരെയും ഓട്ടോറിക്ഷകളിൽ മൂന്ന് (ഡ്രൈവർ അടക്കം) പേരെയും യാത്രക്ക് അനുവദിക്കും.

ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈൽ ആപ്പ് ഉപയോഗിക്കണം. ശാരീരിക അകലം പാലിച്ച്  തുറസ്സായ സ്ഥലങ്ങളിൽ കായിക വിനോദങ്ങൾക്ക് അനുമതിയുണ്ട്.  പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം. ഹോട്ടലുകളിലും റസ്റ്റാേന്റുകളിലും രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഏഴ് വരെ പാർസൽ സംവിധാനം നടപ്പിലാക്കാവുന്നതും രാത്രി 9.30 മണിവരെ ഹോം ഡെലിവറി നടത്താവുന്നതുമാണ്. വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്.

Also Read-ലോക്ക്ഡൗൺ ഇളവുകൾ ടിപിആർ അടിസ്ഥാനമാക്കി; ജില്ലകളിലൂടെയുളള കണക്ക്

ബി വിഭാ​ഗത്തിലുള്ള എല്ലാവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ  25% ജീവനക്കാരുമായി പ്രവർത്തിക്കാം.  ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക്ഫ്രം ഹോം നടപ്പാക്കാവുന്നതാണ്. അവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന എല്ലാ കടകളും രാവിലെ എഴ് മണിമുതൽ വൈകിട്ട് ഏഴ് മണി വരെ 50% ജീവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. മറ്റ് വാണിജ്യസ്ഥാപനങ്ങൾ 50% ജിവനക്കാരുമായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.  അക്ഷയകേന്ദ്രങ്ങൾ എല്ലാദിവസവും രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ് .

ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈൽ ആപ്പ് ഉപയോഗിക്കേണ്ടതാണ്. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താവുന്നതാണ്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റാേന്റുകളിലും ഏഴ് മണിമുതൽ വൈകിട്ട് ഏഴ്  മണിവരെ പാർസൽ സംവിധാനം അനുവദിക്കും.  വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്.

Also Read-കോവിഡ് വാക്സിനേഷന്‍: മുന്‍കൂര്‍ രജിസ്‌ട്രേഷനും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി നിര്‍ബന്ധമില്ല; കേന്ദ്രം

സി വിഭാ​ഗത്തിലുള്ള ഇടങ്ങളിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് എഴ് മണിവരെ മാത്രം തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.  വിവാഹ പാർട്ടികൾക്കായി ടെക്സ്റ്റൈൽസ്, ജ്വല്ലറി, ചെരുപ്പ് കടകൾതുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകൾ വിൽപ്പന നടത്തുന്ന കടകളും അവശ്യ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ പാർസൽ, ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.

ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളും  മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ രാവിലെ എഴ് മണിമുതൽ വൈകിട്ട് എഴ് മണിവരെ മാത്രം തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കും.

മലപ്പുറം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്ഥിതി

ട്രിപ്പിൾ ലോക് ഡൗൺ
തിരുനാവായ ( ട്രിപ്പിൾ ലോക് ഡൗൺ) ( 31.2 % ആണ് ഇവിടെ ടിപി ആർ)

എ കാറ്റഗറി

പുഴക്കാട്ടിരി, ഒഴൂർ, കുറുവ, കോഡൂർ, കൽപകഞ്ചേരി, മലപ്പുറം നഗരസഭ .

ബി കാറ്റഗറി

ലോക്ഡൗൺ

കാലടി, വേങ്ങര, എടവണ്ണ, കാവനൂർ, പുറത്തൂർ, കീഴുപറമ്പ്, നന്നംമുക്ക്, ചെറിയമുണ്ടം, പോരൂർ, മാറാക്കര, പുളിക്കൽ, എആർ നഗർ, വളവന്നൂർ, പരപ്പനങ്ങാടി, വണ്ടൂർ, അമരമ്പലം, ചുങ്കത്തറ, വാഴയൂർ, പൂക്കോട്ടൂർ, ഊർങ്ങാ ട്ടിരി, തേഞ്ഞിപ്പലം, തുവ്വൂർ, കീഴാറ്റൂർ, തലക്കാട്, നന്നമ്പ്ര, കൊ ണ്ടോട്ടി, വളാഞ്ചേരി, വെട്ടത്തൂർ, വള്ളിക്കുന്ന്, മങ്കട, തെന്നല, താനാളൂർ, കുറ്റിപ്പുറം, തൃക്കലങ്ങോട്, വട്ടംകുളം, പുൽപ്പറ്റ, എട പറ്റ, പെരിന്തൽമണ്ണ, കണ്ണമംഗലം, ആലങ്കോട്, തൃപ്രങ്ങോട്, ഒതുക്കുങ്ങൽ, ചിക്കോട്, മൂന്നിയൂർ, അരീക്കോട്, തവനൂർ, ആനക്കയം, പോത്തുകല്ല്, മൂർക്കനാട്, എടപ്പാൾ, ആലിപ്പറമ്പ്, താഴേക്കോട്, മൊറയൂർ, തിരൂരങ്ങാടി, പറപ്പൂർ, പള്ളിക്കൽ, നി ലമ്പൂർ, പുലാമന്തോൾ, വാഴക്കാട്, ചേലേമ്പ്, കൂട്ടിലങ്ങാടി, പാ ണ്ടിക്കാട്, ആതവനാട്, പെരുമണ്ണ ക്ലാരി, മഞ്ചേരി, താനൂർ, ഊര കം, എടരിക്കോട്, തിരുവാലി, ഏലംകുളം, പൊന്മള, കോട്ട യ്ക്കൽ, തിരൂർ, മൂത്തേടം, വെട്ടം, കരുളായി, ചെറുകാവ്, എടക്കര, ചോക്കാട്

സി  കാറ്റഗറിയിലുൾപെടുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങൾ

കരുവാരകുണ്ട്,മുതുവല്ലൂർ,പൊന്മുണ്ടം,നിറമരുതൂർ,മേലാറ്റൂർ,ചാലിയാർ,മക്കരപറമ്പ,പെരുമ്പടപ്പ്,കാളികാവ്,എയൂർ,വെളിയങ്കോട്മംഗലം, പൊന്നാനി (നഗരസഭ) അങ്ങാടിപ്പുറംമാറഞ്ചേരി വഴിക്കടവ്കുഴിമണ്ണ മമ്പാട് പെരുവള്ളൂർ.
Published by: Asha Sulfiker
First published: June 17, 2021, 8:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories