ഇന്റർഫേസ് /വാർത്ത /Kerala / വാക്സിനേഷന് അവധിയില്ല; തിരുവോണ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിൻ നൽകിയത് മലപ്പുറത്ത്

വാക്സിനേഷന് അവധിയില്ല; തിരുവോണ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിൻ നൽകിയത് മലപ്പുറത്ത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഓണം, മുഹറം പൊതു അവധി ദിവസങ്ങളിലും ജില്ലയിൽ നിരവധി വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്.

  • Share this:

മലപ്പുറം: മെഗാ വാക്സിനേഷൻ ക്യാമ്പെയിന് മലപ്പുറം ജില്ലയിൽ മികച്ച പ്രതികരണം. കോവിഡ് വാക്സിനേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക മെഗാ വാക്സിനേഷൻ ക്യാമ്പെയിൻ നടത്തിയത്. തിരുവോണദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ നൽകിയത് മലപ്പുറം ജില്ലയിലാണ്.

ഓണം, മുഹറം പൊതു അവധി ദിവസങ്ങളിലും ജില്ലയിൽ നിരവധി വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. മുഹറം ദിനത്തിൽ 39,818 പേർക്കും ഉത്രാട ദിവസം 28,095 പേർക്കും തിരുവോണ ദിവസം 17,833 പേർക്കും ജില്ലയിൽ വാക്സിൻ നൽകി. ഇതോടെ ശനിയാഴ്ച്ച വൈകിട്ട് വരെ ജില്ലയിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 21,24,550 ആയി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഇതര വകുപ്പ് ജീവനക്കാരുമെല്ലാം അവധി ദിവസങ്ങളിൽ പോലും നൽകിയ അകമഴിഞ്ഞ സഹകരമാണ് ജില്ലയുടെ നേട്ടത്തിന് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു. വരും ദിവസങ്ങളിലും പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതോടെ കൂടുതൽ പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. 1577 കോവിഡ് കേസുകളാണ് മലപ്പുറത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ കേരളത്തിൽ 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Also Read-Covid 19 | ഇന്നും കോവിഡ് രോഗികള്‍ കൂടുതല്‍ മലപ്പുറത്ത്; നാല് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കോവിഡ് രോഗികള്‍ ആയിരത്തിന് മുകളിലാണ്. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് കോവിഡ് രോഗികള്‍ കുറവുള്ളത്.

കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,02,33,417 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

First published:

Tags: Covid 19, Covid Vaccination, Malappuram