നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഞങ്ങൾക്ക് പഠിക്കണം, വേണ്ടത് വൈദ്യുതി കണക്ഷൻ' ആവശ്യവുമായി മലപ്പുറം ചാലിയാർ കല്ലുണ്ട ആദിവാസി കോളനിയിലെ കുട്ടികൾ

  'ഞങ്ങൾക്ക് പഠിക്കണം, വേണ്ടത് വൈദ്യുതി കണക്ഷൻ' ആവശ്യവുമായി മലപ്പുറം ചാലിയാർ കല്ലുണ്ട ആദിവാസി കോളനിയിലെ കുട്ടികൾ

  ബദൽ സ്കൂളിൽ ടിവി ഉണ്ട്, പക്ഷേ വൈദ്യുതി കണക്ഷൻ ഇല്ല. മൊബൈൽ റേഞ്ച് കുറഞ്ഞ ഇവിടെ പഠനത്തിന് ടിവി ആണ് ആശ്രയം

  • Share this:
  മലപ്പുറം:  നല്ല കെട്ടിടമുണ്ട്, ടിവി ഉണ്ട്, കുട്ടികൾക്ക് ഇരിക്കാൻ സൗകര്യം ഉണ്ട് പക്ഷേ വൈദ്യുതി കണക്ഷൻ മാത്രം ഇല്ല.  ഈ ഒരൊറ്റ കാരണം കൊണ്ട് ബാക്കി ഉള്ളത് ഒന്നും ഈ ഘട്ടത്തിൽ ഉപയോഗപ്പെടുന്നുമില്ല. മലപ്പുറം ഏറനാട് ചാലിയാർ പഞ്ചായത്തിലെ കല്ലുണ്ട ആദിവാസി കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ അവസ്ഥ ആണിത്. മൊബൈൽ റേഞ്ച് കുറഞ്ഞ ഇവിടെ ഓൺലൈൻ പഠനം സാധ്യമാകണമെങ്കിൽ ഈ വിദ്യാലയത്തിലേക്ക് വൈദ്യുതി ലഭിച്ചേ തീരൂ.

  എൽപി, യുപി , ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലായി 33 കുട്ടികൾ ആണ് കല്ലുണ്ട കോളനിയിൽ ഉള്ളത്.  സ്കൂൾ തുറന്നതും ഓൺലൈൻ ക്ലാസ് നടക്കുന്നതും ഒക്കെ ആരൊക്കെയോ പറഞ്ഞ അറിവ് മാത്രമേ ഇവർക്കുള്ളു. മൊബൈൽ റേഞ്ച് കുറവായ മേഖലയിൽ പഠനം നടത്താൻ ടിവി തന്നെ വേണമെന്ന് കുട്ടികളും പറയുന്നു. 'ഒരു മൊബൈലിലും റേഞ്ച് കിട്ടുന്നില്ല. അത് കൊണ്ട് പഠിക്കാൻ വേണ്ട കാര്യങ്ങൾ ഡൗൺലോഡ് ചെയ്യാനാവുന്നില്ല. അല്ലെങ്കിൽ പിന്നെ അടുത്തുള്ള കുന്നിൻ്റെ മുകളിൽ ഒക്കെ കേറണം. ഇവിടെ സ്കൂളിൽ ടിവിയിൽ ക്ലാസ് കിട്ടിയാൽ ഞങ്ങൾക്ക് പഠിക്കാം'. കുട്ടികള്‍ പറയുന്നു.  ടിവി അടക്കമുള്ള സംവിധാനങ്ങൾ എല്ലാം ബദൽ സ്കൂളിൽ ഉണ്ട്. മുൻപ് അടുത്ത വീട്ടിൽ നിന്നും താത്കാലികമായി വൈദ്യുതി എടുത്താണ് ഉപയോഗിച്ചിരുന്നത്. അത് കെ.എസ്.ഇ.ബി വിലക്കിയതോടെ ആണ് സാഹചര്യങ്ങൾ മാറിയത്. 'കഴിഞ്ഞ വർഷം അങ്ങനെ കറൻ്റ് എടുക്കാൻ പറ്റിയത് കൊണ്ട് കുട്ടികൾക്ക് പഠിക്കാൻ പറ്റി. പലരുടെയും വീട്ടിൽ ടിവി ഇല്ല. അത് കൊണ്ട് വീട്ടിൽ ഇരുന്ന് പഠിക്കാൻ കഴിയില്ല. മൊബൈൽ റേഞ്ച് പ്രശ്നം ആയത് കൊണ്ട് അതും ബുദ്ധിമുട്ട് ആണ്. അടുത്ത പോസ്റ്റിൽ നിന്നും ഇവിടെ വരെ കറൻ്റ് എടുക്കാൻ രണ്ട് പോസ്റ്റ് കൂടി ഇടെണ്ടി വരും. അതിന് ഉള്ള അനുമതി ആണ് വേണ്ടത്. സോളാർ സംവിധാനം ഒക്കെ ഒരുക്കുന്ന അത്ര ചെലവ് പോസ്റ്റ് വെക്കാൻ വേണ്ടി വരില്ലല്ലോ?" അധ്യാപികയായ ഷൈനി പറഞ്ഞു.  വൈദ്യുതി ലഭിക്കാൻ  പോസ്റ്റ് ഇടേണ്ടതുണ്ട്. ഇതിന് പണം അടക്കണം. ചാലിയാർ പഞ്ചായത്ത്  പ്രശ്ന പരിഹാരത്തിന് ശ്രമങ്ങൾ തുടങ്ങി എന്ന് പറയുന്നുണ്ടെങ്കിലും ഒന്നും ഫലത്തിൽ എത്തിയിട്ടില്ല
  'ഇത്  കോളനിയിലെ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഒരു പ്രശ്നം തന്നെ ആണ്. ഇതിന് വേണ്ട ഫണ്ട് വകയിരുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമം ഒക്കെ തുടങ്ങി. പക്ഷേ കെ.എസ് ഇ.ബി സാങ്കേതികത പറഞ്ഞ് പ്രശ്നം സങ്കീർണമാക്കാതെ പരിഹാരം കണ്ടെത്താൻ അനുകൂല നിലപാട് എടുക്കണം. ചാലിയാർ പഞ്ചായത്ത് അംഗവും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആയ തോണിയിൽ സുരേഷ് വ്യക്തമാക്കി.

  ഓൺലൈൻ ക്ലാസ്സ് ലഭിക്കാതിരിക്കുമ്പോൾ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്നത് പഠനാവകശം ആണ്. ഈ സ്ഥിതി തുടർന്നാൽ ഇവർക്ക് പഠനത്തോടുള്ള താത്പര്യം  കുറഞ്ഞേക്കുമെന്ന ആശങ്കയും ഉയർന്നുണ്ട്.
  Published by:Asha Sulfiker
  First published:
  )}