നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Malappuram |കടുവപ്പേടിയില്‍ വലഞ്ഞ് കരുവാരക്കുണ്ട് പ്രദേശവാസികള്‍

  Malappuram |കടുവപ്പേടിയില്‍ വലഞ്ഞ് കരുവാരക്കുണ്ട് പ്രദേശവാസികള്‍

  കഴിഞ്ഞ ദിവസം രാവിലെ ടാപ്പിംഗ് ജോലിക്ക് വേണ്ടി പുറപ്പെട്ടവരാണ് കരുവാരക്കുണ്ട് 60 ഏക്കര്‍ ഭാഗത്ത് വെച്ചു കടുവയെ കണ്ടത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  ജനവാസ മേഖലയില്‍ വീണ്ടും കടുവയെ(tiger) കണ്ടതോടെ ഭീതിയില്‍(panic) ആണ് മലപ്പുറം കരുവാരക്കുണ്ട്(Karuvarakundu) പ്രദേശവാസികള്‍. ടാപ്പിങ് തൊഴിലാളികളാണ് പ്രദേശത്ത് വീണ്ടും കടുവയെ കണ്ടത്. കടുവ കൊന്നു തിന്ന കാട്ടുപന്നിയുടെ അവശിഷ്ടവും മേഖലയില്‍ കണ്ടെത്തി. കടവയുടെ സാന്നിധ്യം ആശങ്ക പരത്തിയതോടെ വനം വകുപ്പിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി.

  കഴിഞ്ഞ ദിവസം രാവിലെ ടാപ്പിംഗ് ജോലിക്ക് വേണ്ടി പുറപ്പെട്ടവരാണ് കരുവാരക്കുണ്ട് 60 ഏക്കര്‍ ഭാഗത്ത് വെച്ചു കടുവയെ കണ്ടത്. കടുവ ഒരു പന്നിയെ അക്രമിക്കുകയായിരുന്നു. വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കരുവാരകുണ്ട് മേഖലയില്‍ ഭീതി പരത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം വീടിന് പുറത്ത് ഇറങ്ങാന്‍ ഭയക്കുകയാണ്. പലര്‍ക്കും ജോലിക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.

  കഴിഞ്ഞ ആഴ്ച കുണ്ടോട ബറോഡ വെള്ളചാട്ടത്തിന് സമീപവും നാട്ടുകാര്‍ കടുവയെ നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളും കടുവയുടെ ആക്രമണത്തിന് ഇരയായി. തുടര്‍ന്ന് വനം വകുപ്പ് കടുവയെ കുടുക്കാന്‍ കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ വനം വകുപ്പ് ഇടപെടല്‍ അപര്യാപ്തമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ജനകീയ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. ജനങ്ങളുടെ സുരക്ഷക്കായി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  മലപ്പുറം എടക്കരയില്‍ വീട്ടില്‍ നിന്ന് നാടന്‍ തോക്കും തിരകളും പിടികൂടി

  മലപ്പുറം: നിലമ്പൂര്‍ എടക്കരയില്‍ നാടന്‍ തോക്കും തിരകളും പിടികൂടി. എടക്കര ബാലംകുളം സ്വദേശി സുഫിയാന്റെ(34) വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്കും 11 തിരകളും പിടികൂടിയത്. കിടപ്പുമുറിയിലെ കാട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയിരുന്നു ഇവ.

  ഒരു ഇടവേളക്കുശേഷം മലയോര മേഖലയില്‍ മൃഗ നായാട്ട് സജീവമായിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എടക്കര പോലീസ് നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്കും തിരകളും കണ്ടെത്തിയത്. കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു തോക്കും തിരകളും. തിര നിറച്ച നിലയിലായിരുന്നു തോക്ക്. വീട്ടില്‍ പരിശോധന നടക്കുന്നതറിഞ്ഞ സുഫിയാന്‍ ഒളിവിലാണ്. ഇയാള്‍ നായാട്ടുസംഘത്തിലെ സജീവ സാന്നിദ്ധ്യമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

  മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖലയില്‍ അനധികൃതമായി തോക്ക് കൈവശം വെക്കുന്നത് മാവോയിസ്റ്റുകളുടെ കൈവശം എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത് കൊണ്ട് തന്നെ വരും നാളുകളിലും പരിശോധന ശക്തമാക്കും. തോക്ക് വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്കയക്കും. മലയോര മേഖലയില്‍ മൃഗ നായാട്ട് സജീവമായതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു. കെ അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

  എടക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ മഞ്ജിത് ലാല്‍, പ്രത്യേക അന്വേഷണ സംഘത്തിലെ എസ് മാരായ എം. അസൈനാര്‍, കെ. ശിവന്‍, സിപിഒമാരായ അഭിലാഷ് കൈപ്പിനി, കെ.ടി ആശിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എടക്കര സ്റ്റേഷനിലെ എസ് സി പി ഒ മുജീബ്, സിപിഒമാരായ ഇ.വി അനീഷ്, കെ.ജെ ഷൈനി, സി. സ്വാതി, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
  Published by:Sarath Mohanan
  First published:
  )}