മലപ്പുറം: താനൂരിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം (Sexual assault നടത്തിയ 53 കാരനായ അധ്യാപകൻ പിടിയിലായി. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫാണ് ( 53 ) പിടിയിലായത്. സ്കൂളിലേ 10 വയസുകാരനായ വിദ്യാർത്ഥിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇത് മൂന്നാം തവണയാണ് അഷ്റഫ് പോക്സോ കേസിൽ അറസ്റ്റിലാകുന്നത്.
2012 ലും 2019 ലും ഇയാള് സമാന കേസുകളിൽ പിടിയിൽ ആയിട്ടുണ്ട്. പരപ്പനങ്ങാടി, കരിപ്പൂർ സ്റ്റേഷനുകളിൽ ആണ് ഇയാൾക്ക് എതിരെ പരാതി വന്നത്. എന്നാല് കേസുകളിൽ ഇയാള് ശിക്ഷിക്കപ്പെട്ടില്ല. മൂന്ന് സംഭവങ്ങളിലും ആൺ കുട്ടികൾക്ക് നേരെ ആണ് ഇയാള് ലൈംഗികാതിക്രമം നടത്തിയത്.
ഇപ്പോഴത്തെ സംഭവം കുട്ടി വീട്ടിൽ രക്ഷിതാക്കളോട് പറയുകയും അവർ ചൈൽഡ് ലൈനിൽ (Childline)വിവരം അറിയിക്കുകയും ചെയ്തു. ചൈൽഡ് ലൈൻ നൽകിയ വിവരം അനുസരിച്ച് ആണ് താനൂർ പോലീസ് പ്രതിയെ പിടികൂടിയത്.
താനൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഒരു കൈക്ക് സ്വാധീനം കുറവുള്ള വ്യക്തി ആണ് പിടിയിലായ അധ്യാപകൻ.
പ്ലസ്ടു വിദ്യാർത്ഥിയായ ഭർത്താവ് സ്കൂളിൽ പോയ സമയത്ത് പീഡിപിച്ചു; ഭർതൃപിതാവിനെതിരെ പരാതി
ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് ഭർതൃപിതാവ് (father-in-law)ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി (Raping daughter-in-law) യുവതി. മധ്യപ്രദേശിലെ ഗുണ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഭർത്താവ് സ്കൂളിൽ പോയതിനു ശേഷം വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ഭർതൃപിതാവ് യുവതിയെ പീഡിപ്പിച്ചത്.
വ്യാഴാഴ്ച്ചയാണ് യുവതിയും ഭർത്താവും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
Also Read-മോഫിയ ഭർതൃവീട്ടിൽ കഴിഞ്ഞത് അടിമയെ പോലെ; ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമ: റിമാൻഡ് റിപ്പോർട്ട്
രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് പരാതിക്കാരി. ഇരുപത്തിരണ്ടുകാരനായ ഗുണ സ്വദേശിയാണ് ഭർത്താവ്. പ്ലസ് ടു വിദ്യാർത്ഥിയായ ഭർത്താവ് സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,
പ്ലസ്ടു വിദ്യാർത്ഥിയായ ഭർത്താവ് എന്നും രാവിലെ ഗ്രാമത്തിൽ നിന്നും ഗുണ ടൗണിലുള്ള സ്കൂളിലേക്ക് പോകും. ഈ സമയത്ത് വീട്ടിൽ യുവതിയും ഭർതൃപിതാവും മാത്രമാണ് ഉണ്ടായിരുന്നത്. മരുമകളെ പീഡിപ്പിച്ചതിനു ശേഷം ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഭർതൃപിതാവ് നിരവധി അനധികൃത ആയുധങ്ങൾ കൈവശം വെച്ചിട്ടുണ്ടെന്നും ഇതു കാണിച്ച് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഭാര്യയെ പിന്തുണച്ചതിന്റെ പേരിൽ പിതാവിൽ നിന്നും തനിക്കും വധഭീഷണിയുണ്ടെന്ന് യുവാവും പൊലീസിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child abuse, Pocso case