ഇന്റർഫേസ് /വാർത്ത /kerala / പതിവ് തെറ്റിക്കാതെ വണ്ടൂർ ചെട്ടിയാറമ്മലിൽ 'കപ്പ തുറവി' ആഘോഷം; കപ്പയും ബീഫുമായി നോമ്പ് തുറക്കുന്ന നാടൻ 'അനുഷ്ഠാനം'

പതിവ് തെറ്റിക്കാതെ വണ്ടൂർ ചെട്ടിയാറമ്മലിൽ 'കപ്പ തുറവി' ആഘോഷം; കപ്പയും ബീഫുമായി നോമ്പ് തുറക്കുന്ന നാടൻ 'അനുഷ്ഠാനം'

36 വർഷം മുമ്പാണ് ചെട്ടിയാറമ്മലിൽ ബിരിയാണിക്ക് പകരം കപ്പ ഉപയോഗിച്ച് നോമ്പുതുറക്കാൻ തുടങ്ങിയത്

36 വർഷം മുമ്പാണ് ചെട്ടിയാറമ്മലിൽ ബിരിയാണിക്ക് പകരം കപ്പ ഉപയോഗിച്ച് നോമ്പുതുറക്കാൻ തുടങ്ങിയത്

36 വർഷം മുമ്പാണ് ചെട്ടിയാറമ്മലിൽ ബിരിയാണിക്ക് പകരം കപ്പ ഉപയോഗിച്ച് നോമ്പുതുറക്കാൻ തുടങ്ങിയത്

  • Share this:

കഴിഞ്ഞ 36 വർഷമായി റമദാൻ 25 ന് കപ്പയും പോത്തിറച്ചിയും പതിവായി വിളമ്പുന്ന ഒരു നോമ്പ് തുറയുണ്ട് മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മലിൽ. ‘കപ്പ തുറവി’ എന്ന് പേരിട്ട ഈ വ്യത്യസ്തമായ സമൂഹ നോമ്പുതുറ ചെട്ടിയാറമ്മൽ ഗ്രാമം ഒന്നാകെ ഏറ്റെടുത്താണ് നടത്തുന്നത്. നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ‘കപ്പ തുറവി’ നാടിന്റെ ആഘോഷമാണ്.

36 വർഷം മുമ്പാണ് ചെട്ടിയാറമ്മലിൽ ബിരിയാണിക്ക് പകരം കപ്പ ഉപയോഗിച്ച് നോമ്പുതുറക്കാൻ തുടങ്ങിയത്. അന്നത്തെ ആളുകൾ ഇങ്ങനെ ഒരു വ്യത്യസ്ത നോമ്പുതുറ സംഘടിപ്പിച്ച സമയത്ത് ഒരിക്കലും കരുതിക്കാണില്ല അത് കാലങ്ങൾക്ക് ഇപ്പുറവും പുതിയ തലമുറ ഏറ്റെടുത്ത് ആഘോഷമായി നടത്തുമെന്ന്. റമദാനിലെ 25ാത്തെ നോമ്പ് ദിവസം ആയിരുന്നു അന്ന് കപ്പയും ബീഫും ഉപയോഗിച്ചുള്ള നോമ്പ് തുറ. പിന്നീട് ഇത് ഒരു ആചാരം പോലെ ഈ നാട് ഏറ്റെടുത്തു. ഈ വ്യത്യസ്ത നോമ്പുതുറ, വർഷങ്ങൾക്കിപ്പുറവും റമദാൻ 25 നാണ് നാട് ആഘോഷമാക്കുന്നത്.

തുടക്കത്തിൽ 15 കിലോ കപ്പയിൽ തുടങ്ങിയത് നോമ്പ് തുറ ഇന്ന് എത്തി നിൽക്കുന്നത് 400 കിലോ കപ്പയിൽ ആണ്. അന്ന് കേവലം കുറച്ച് കിലോ പോത്തിറച്ചി ആയിരുന്നു ഉപയോഗിച്ചത് എങ്കിൽ ഇന്നത് രണ്ട് പോത്തുകളിൽ എത്തി. കപ്പ തുറവിയുടെ സംഘടകൻ ആയ അഫ്സൽ പറയുന്നു. Also Read- രുചിപ്പെരുമയുടെ രണ്ടിടങ്ങൾ;ഷെഫ് പിള്ളയും പഴയിടവും “ഇവിടെ നാട് ഒന്നിച്ചാണ് ഈ ആഘോഷം നടത്തുന്നത്. കാരണവന്മാർ തുടങ്ങി വെച്ചത് ഞങ്ങൾ തുടരുന്നു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷം മാത്രമാണ് മുടങ്ങിയത്. അതിന്റെ വിഷമം ഞങ്ങൾക്കെല്ലാവർക്കും ഉണ്ട്. അതുകൊണ്ട് ഇത്തവണ അതിഗംഭീരമായി തന്നെ ആഘോഷമാക്കാൻ തിരുമാനിച്ചു. ഇതിനു വേണ്ടി രണ്ട് പോത്തുകളെ വാങ്ങി. മറ്റു കാര്യങ്ങളൊക്കെ രണ്ട് മൂന്ന് ദിവസം മുൻപ് തുടങ്ങി. എല്ലാം എല്ലാവരും ചേർന്നാണ് ചെയ്യുന്നത്. കപ്പയ്ക്ക് ഒരു ടീം, വിറക് മറ്റൊരു സംഘം, പോത്തിനെ എല്ലാവരും ചേർന്ന് വാങ്ങി, ഇറച്ചിയാക്കാൻ അതിൽ വിദഗ്ദരായവർ, പാചകത്തിന് നാട്ടിലെ തന്നെ ആളുകൾ അങ്ങനെ എല്ലാവരും ഒത്തുചേർന്നുള്ള ആഘോഷമാണിത്.”

Also Read- ‘അവാര്‍ഡിൽ പിശക്’; പാഠപുസ്തകത്തില്‍ എം.ടി. യെക്കുറിച്ചുളള പരാമര്‍ശം വിവാദമാവുന്നു

കപ്പയും പോത്തും ഒരു ചെമ്പിൽ വച്ചാണ് പാചകം. ഇത്തവണ മൂന്നര ക്വിന്റൽ ഇറച്ചിയാണ് ഉപയോഗിച്ചത്. ചെലവ് ഒന്നര ലക്ഷം രൂപയിൽ അധികമായിട്ടുണ്ട്. പ്രദേശത്തെ യുവജന കൂട്ടായ്മകൾ, പ്രവാസികൾ, നാട്ടുകാർ എന്നിവരുടെ സഹായത്തോടെയാണ് ചെലവ് കണ്ടെത്തുന്നത്. പാചകവും വിതരണവും എല്ലാം നാട്ടുകാർ തന്നെയാണ്.

“സത്യത്തിൽ വലിയ അഭിമാനം ഉണ്ട്, കാരണവന്മാർ 15 കിലോ കപ്പയിൽ തുടങ്ങിയ സംരഭം 400 കിലോ കപ്പയിലും 350 കിലോ പോത്തിറച്ചിയിലും എത്തി നിൽക്കുയാണ്. പേര് നോമ്പ് തുറ എന്നാണെങ്കിലും എല്ലാ ജാതി മതസ്ഥരും ഇതിൽ പങ്കാളികളാണ്. ഓരോരുത്തരും ഓരോ ഉത്തരവാദിത്വം അങ്ങ് ഏറ്റെടുക്കുകയാണ്. അങ്ങനെ എല്ലാവരും ചേർന്ന് ആഘോഷമാക്കിയാണ് കപ്പത്തുറവി നടത്തുന്നത്.”

ജാതി മത ഭേദമന്യേ നാടിന്റെ ആഘോഷമായി മാറിയ ഈ സമൂഹ നോമ്പുതുറ വരും വർഷങ്ങളിലും കൂടുതൽ വിപുലമായി നടത്താൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

First published:

Tags: Iftar, Malappuram, Ramadan