നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വാക്കുതർക്കത്തെ തുടർന്ന് വീട്ടമ്മയെ ഓടുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

  വാക്കുതർക്കത്തെ തുടർന്ന് വീട്ടമ്മയെ ഓടുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

  വീട്ടിനു പുറത്ത് അരി കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് യുവാവ് പിന്നില്‍ നിന്നും ഓടുകൊണ്ട് തലക്കടിച്ചത്. വീട്ടമ്മ ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

  Subhash

  Subhash

  • Share this:
   മലപ്പുറം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ ഓടു കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. തിരുനാവായ കൊടക്കല്‍ വാവൂര്‍ കുന്ന് കല്ലിങ്ങല്‍ പറമ്പില്‍ സുഭാഷ് (30) ആണ് അറസ്റ്റിറ്റിലായത്. തിരുനാവായ ഐശ്വര്യ ഭവനില്‍ പരേതനായ കളത്തും പറമ്പില്‍ വാസുദേവന്റെ ഭാര്യ വിലാസിനി (45)ക്കാണ് പരിക്കേറ്റത്.

   വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ പരിസരത്തെ ആളുകള്‍ ജുമുഅ നമസ്‌കാരത്തിന് പോയ സമയത്തായിരുന്നു അക്രമം. തിരുനാവായ പഞ്ചായത്ത് ഓഫിസിനു പിന്നിലുള്ള വീട്ടിനു പുറത്ത് അരി കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ നിന്നും ഓടുകൊണ്ട് തലക്കടിച്ചത്. വീട്ടമ്മ ബഹളം വെച്ചതോടെ സുഭാഷ് ഓടി രക്ഷപ്പെടുകയായിരുന്നു. തലക്കടിയേറ്റ സാരമായ പരിക്കുകളോടെ വീട്ടമ്മയെ കൊടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   നാലുസഹോദരിമാർ ചേർന്ന് യുവാവിനെ വളഞ്ഞിട്ട് ക്രൂരമായി തല്ലി; യുവാവിന്റെ തലപൊട്ടി; വധശ്രമത്തിന് കേസ്

   ഇടുക്കി: നാലു സഹോദരിമാർ ചേർന്ന് അയൽവാസിയായ യുവാവിനെ വളഞ്ഞിട്ടു തല്ലി തലപൊട്ടിച്ചതായി പരാതി. ഇടുക്കി മറയൂരിലാണ് സംഭവം. കാപ്പിക്കമ്പ് കൊണ്ട് തലയ്ക്കടിയേറ്റ മറയൂർ സ്വദേശി മോഹൻരാജിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിർത്തി തർക്കത്തിന്‍റെ പേരിലാണ് യുവതികൾ മോഹൻരാജിനെ ആക്രമിച്ചത്. സംഭവത്തിൽ സഹോദരിമാരായ നാലുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

   മറയൂർ സ്വദേശിനികളും സഹോദരിമാരുമായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ കേസെടുത്തതായും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.

   ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഹൻരാജിനെ യുവതികൾ ആക്രമിച്ചത്. യുവതികളുടെ കുടുംബവുമായി അയല്‍പ്പക്കത്ത് താമസിക്കുന്ന വീട്ടുകാർ കാലങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ട്. അടുത്തിടെ ഇവിടെ കമ്പിവേലി കെട്ടാൻ ശ്രമിച്ചത് പ്രശ്നം രൂക്ഷമാക്കുകയും കേസ് കോടതിയിലേക്ക് നീളുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷന്‍ സ്ഥലം അളന്ന് പോയതിന് പിന്നാലെയാണ് വീണ്ടും പ്രശ്നം ഉണ്ടായത്.

   അയല്‍വാസികളും യുവതികളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങളെ നയിച്ചത്. കമ്മീഷനെ വാഹനത്തിൽ കൊണ്ടുവന്നതിന്‍റെ ദേഷ്യത്തിലാണ് യുവതികൾ മോഹൻരാജിനെ ആക്രമിച്ചത്. കാപ്പിക്കമ്പ് കൊണ്ടുള്ള ആക്രമണത്തിൽ മോഹൻരാജിന്‍റെ തലയ്ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
   Published by:Anuraj GR
   First published: