നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് ഫോണിൽ സംസാരിച്ച് പാളം മുറിച്ചു കടന്ന യുവാവ് ട്രെയിനിടിച്ച് മരിച്ചു

  മലപ്പുറത്ത് ഫോണിൽ സംസാരിച്ച് പാളം മുറിച്ചു കടന്ന യുവാവ് ട്രെയിനിടിച്ച് മരിച്ചു

  പ്രഭാത സവാരിക്ക് ഇറങ്ങിയ യുവാവ് ഇയർ ഫോൺ ചെവിയിൽ വെച്ച് സംസാരിച്ചുകൊണ്ട് പാളം മറികടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ വരുന്നത് അറിഞ്ഞില്ല.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   മലപ്പുറം: ഫോണിൽ സംസാരിച്ചുകൊണ്ട് പാളം മുറിച്ചു കടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷന് അടുത്താണ് സംഭവം. തിരുര്‍ പരേന്നക്കാട് സ്വദേശി അജിത് കുമാര്‍ എന്ന 24 കാരനാണ് ഫോണിൽ സംസാരിച്ചുകൊണ്ട് പാളം മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം.

   ഇയർ ഫോൺ ചെവിയിൽ വെച്ച് സംസാരിക്കുകയായിരുന്ന അജിത് കുമാർ ഗുഡ്സ് ട്രെയിൻ വരുന്നത് അറിഞ്ഞില്ല. ട്രെയിന് വേഗം കുറവായിരുന്നെങ്കിലും യുവാവ് പെട്ടെന്ന് പാളം മുറിച്ചു കടക്കാൻ ശ്രമിച്ചതിനാൽ ലോക്കോ പൈലറ്റിന് നിർത്താൻ സാധിച്ചില്ല. തിരൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

   മലപ്പുറത്തു നിന്നും ആദ്യജോലിയ്ക്കായി പോയ യുവതി പൂനെയിൽ ഹൃദയാഘാതം മൂലം മരിച്ചു

   പഠനം പൂർത്തിയാക്കി ക്യാംപസ് സെലക്ഷനിലൂടെ ആദ്യമായി ലഭിച്ച ജോലിക്ക് ചേരാൻ പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലത്തിയൂര്‍ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകള്‍ ഐശ്വര്യ(21) ആണ് മരണപ്പെട്ടത്. പൂനെയിൽ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു.

   കോട്ടക്കൽ വനിതാ പോളി ടെക്നിക് കോളേജിൽ പഠനം പൂർത്തിയാക്കിയ ഐശ്വര്യയ്ക്ക് ക്യാംപസ് സെലക്ഷന്‍ വഴിയാണ് പൂനെയിലെ കമ്പനിയിൽ ജോലി ലഭിച്ചത്. ഐശ്വര്യയുടെ സഹപാഠികളിൽ ചിലർക്കും ഇതേ ജോലി ലഭിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഒന്നിനകം ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഇതേ തുടർന്നാണ് കൂട്ടുകാർക്കൊപ്പമാണ് ഐശ്വര്യ പൂനെയിലേക്ക് പോയത്. പൂനെയിലെത്തിയ ഐശ്വര്യയ്ക്ക് ഓഗസ്റ്റ് 25ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. താമസസ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


   Also Read- മലപ്പുറം താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

   പൂനെയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തില്‍ സംസ്ക്കാരം നടന്നു.

   കണ്ണൂരിൽ സ്വകാര്യ ബസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇരിട്ടിയിലേക്കു പോയ കാറും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു; നാലു പേർക്ക് പരിക്ക്

   മട്ടന്നൂര്‍ കളറോഡില്‍ കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികന്‍ കോട്ടയം കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശി ബ്രദർ തോമസ്‌കുട്ടി(28) ആണ് മരണപ്പെട്ടത്.

   അപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ യാത്രികരായ കാഞ്ഞിരപ്പള്ളി നല്ലസമരായൻ ആശ്രമം ഡയറക്ടർ ഫാദര്‍ റോയി മാത്യു വടക്കേല്‍(53), ഷാജി(40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി(45), സിസ്റ്റര്‍ ട്രീസ(56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാദർ റോയി മാത്യു വടക്കേലിൻ്റെയും ഡ്രൈവർമാരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ആണ് ഫാദർ റോയി മാത്യു വടക്കേൽ.  തലയ്ക്ക് പരിക്കേറ്റ ഫാദർ റോയിയുടെ നില മെച്ചപ്പെട്ടു. സ്കാനിംഗ് നടത്തി.
   Published by:Anuraj GR
   First published:
   )}