• HOME
  • »
  • NEWS
  • »
  • kerala
  • »
  • MALAPPURAM MAN KILLED IN AN ACCIDENT AT TANUR NEAR MALAPPURAM

മലപ്പുറം താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂർ എടക്കടപ്പുറം സ്വദേശികളാണ് പരിക്കേറ്റവർ. ഇവരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. മരിച്ച സുഹൈലാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.

Thanur accident

Thanur accident

  • Share this:
    മലപ്പുറം: താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താനൂർ വടക്കയിൽ സുഹൈൽ (19) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. താനൂർ ജംഗ്ഷനിൽ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. താനൂർ ജംഗ്ഷനിൽ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു.

    താനൂർ എടക്കടപ്പുറം സ്വദേശികളാണ് പരിക്കേറ്റവർ. ഇവരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. മരിച്ച സുഹൈലാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സുഹൈലിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    മലപ്പുറത്തു നിന്നും ആദ്യ ജോലിയ്ക്കായി പോയ യുവതി പൂനെയിൽ ഹൃദയാഘാതം മൂലം മരിച്ചു

    പഠനം പൂർത്തിയാക്കി ക്യാംപസ് സെലക്ഷനിലൂടെ ആദ്യമായി ലഭിച്ച ജോലിക്ക് ചേരാൻ പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലത്തിയൂര്‍ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകള്‍ ഐശ്വര്യ(21) ആണ് മരണപ്പെട്ടത്. പൂനെയിൽ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു.

    Also Read- കണ്ണൂരിൽ സ്വകാര്യ ബസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇരിട്ടിയിലേക്കു പോയ കാറും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു; നാലു പേർക്ക് പരിക്ക്

    കോട്ടക്കൽ വനിതാ പോളി ടെക്നിക് കോളേജിൽ പഠനം പൂർത്തിയാക്കിയ ഐശ്വര്യയ്ക്ക് ക്യാംപസ് സെലക്ഷന്‍ വഴിയാണ് പൂനെയിലെ കമ്പനിയിൽ ജോലി ലഭിച്ചത്. ഐശ്വര്യയുടെ സഹപാഠികളിൽ ചിലർക്കും ഇതേ ജോലി ലഭിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഒന്നിനകം ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഇതേ തുടർന്നാണ് കൂട്ടുകാർക്കൊപ്പമാണ് ഐശ്വര്യ പൂനെയിലേക്ക് പോയത്. പൂനെയിലെത്തിയ ഐശ്വര്യയ്ക്ക് ഓഗസ്റ്റ് 25ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. താമസസ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.





    കണ്ണൂരിൽ സ്വകാര്യ ബസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഇരിട്ടിയിലേക്കു പോയ കാറും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു; നാലു പേർക്ക് പരിക്ക്

    മട്ടന്നൂര്‍ കളറോഡില്‍ കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികന്‍ കോട്ടയം കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശി ബ്രദർ തോമസ്‌കുട്ടി(28) ആണ് മരണപ്പെട്ടത്.

    അപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ യാത്രികരായ കാഞ്ഞിരപ്പള്ളി നല്ലസമരായൻ ആശ്രമം ഡയറക്ടർ ഫാദര്‍ റോയി മാത്യു വടക്കേല്‍(53), ഷാജി(40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി(45), സിസ്റ്റര്‍ ട്രീസ(56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാദർ റോയി മാത്യു വടക്കേലിൻ്റെയും ഡ്രൈവർമാരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ആണ് ഫാദർ റോയി മാത്യു വടക്കേൽ.  തലയ്ക്ക് പരിക്കേറ്റ ഫാദർ റോയിയുടെ നില മെച്ചപ്പെട്ടു. സ്കാനിംഗ് നടത്തി.




    Published by:Anuraj GR
    First published:
    )}