• HOME
  • »
  • NEWS
  • »
  • kerala
  • »
  • Arrest | മഞ്ചേരിയിൽ നഗരസഭാ കൗൺസിലറെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പടുത്തിയ സംഭവ൦; രണ്ട് പേർ അറസ്റ്റിൽ; മുഖ്യപ്രതി ഒളിവിൽ

Arrest | മഞ്ചേരിയിൽ നഗരസഭാ കൗൺസിലറെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പടുത്തിയ സംഭവ൦; രണ്ട് പേർ അറസ്റ്റിൽ; മുഖ്യപ്രതി ഒളിവിൽ

കേസിലെ മുഖ്യ പ്രതി ശുഹൈബിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.  

  • Share this:
മഞ്ചേരി നഗരസഭാ കൗൺസിലർ അബ്ദുൽ ജലീൽ എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നെല്ലിക്കുത്ത് സ്വദേശികളായ ഷംഷീർ (32), അബ്ദുൽ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതി ശുഹൈബിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറു റോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. തുടർന്ന് തർക്കം അവസാനിച്ച ഇരു വിഭാഗവും യാത്ര തുടരുകയും തുടർന്ന് കൗൺസിലർ  വാഹനം  നെല്ലിക്കുത്ത് ഫുട്ബാൾ ടർഫിന് സമീപം കൂടെയുണ്ടായിരുന്ന ആളെ വീട്ടിൽ ഇറക്കുന്നതിനായി റോഡിൽ നിർത്തിയി സമയത്ത് ആയിരുന്നു ആക്രമണം നടന്നത്. വാഹനത്തിൽ നിന്ന് ഇറങ്ങി കൗൺസിലർ റോഡിൽ ഇറങ്ങി നിൽക്കുന്ന 3  പ്രതികളും രണ്ടു മോട്ടോർ സൈക്കിൽ  വന്നു കൗൺസിലറെ ആക്രമിച്ച്   ഇരു ചക്ര വാഹനത്തിൽ കടന്നു കളയുകയാണുണ്ടായത്.

തുടർന്ന്  പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ഗുരുതര പരിക്കുകളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കൗൺസിലർ ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടിയാണ് മരിച്ചത്.
ഭാരമേറിയ കരിങ്കല്ലുകൊണ്ട് ആണ് ജലീലിൻ്റെ തലയ്ക്ക് അടിച്ചതെന്ന് പ്രതികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തലയോട്ടി പൊളിഞ്ഞ് തലച്ചോറ് തകർന്നിരുന്നു. ശരീരത്തിൽ മറ്റ് എവിടെയും പരിക്കുകൾ ഇല്ല.

മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പൊലീസിന് വലയിൽ ആയത്.

സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്ന മുഖ്യപ്രതി യായ ശുഹൈബിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം പോലീസ് മേധാവി കെ സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പി എം പ്രദീപിന്റെ നിർദ്ദേശ പ്രകാരം മഞ്ചേരി സി ഐ സി അലവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ് ഐ സുലൈമാൻ. ഗിരീഷ്. എം, അനീഷ് ചാക്കോ, മുഹമ്മദ്‌ സലീം.പി, ദിനേഷ്  ഐ കെ, ഹരിലാൽ പി, തൗഫീഖ് മുബാറക്, സിറാജ്ജുദ്ധീൻ കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

അന്തരിച്ച മഞ്ചേരി നഗരസഭ പതിനാറാം വാർഡ് കൗൺസിലർ ജലീലിൻ്റെ ഖബറടക്കം മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകിയത്. നഗരസഭ ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം ആണ് അദ്ദേഹത്തെ ഖബറടക്കിയത്.
Published by:Naveen
First published: