• HOME
  • »
  • NEWS
  • »
  • kerala
  • »
  • MALAPPURAM MEMORIAL WILL BE BUILT FOR WARIAM KUNNAM IN MALAPPURAM JS TV

"പ്രതിഷേധങ്ങൾ കൊണ്ട് ചരിത്രത്തെ മായ്ക്കാൻ ആകില്ല ; വാരിയം കുന്നത്തിന് സ്മാരകം നിർമിക്കും " മലപ്പുറം ജില്ലാ പഞ്ചായത്ത്

കാളികാവ് ചോക്കാട് ചിങ്കക്കല്ലിലാണ് സ്മാരകം ഉയരുക. സ്മാരകം നിർമിക്കാൻ ഉള്ള സ്ഥലം സ്വകാര്യ വ്യക്തി സൗജന്യമായി നൽകും.

കാളികാവ് ചോക്കാട് ചിങ്കക്കല്ലിലാണ് സ്മാരകം ഉയരുക. സ്മാരകം നിർമിക്കാൻ ഉള്ള സ്ഥലം സ്വകാര്യ വ്യക്തി സൗജന്യമായി നൽകും.

കാളികാവ് ചോക്കാട് ചിങ്കക്കല്ലിലാണ് സ്മാരകം ഉയരുക. സ്മാരകം നിർമിക്കാൻ ഉള്ള സ്ഥലം സ്വകാര്യ വ്യക്തി സൗജന്യമായി നൽകും.

  • Share this:
മലപ്പുറം:വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഉചിതമായ സ്മാരകം തീര്‍ക്കുമെന്ന് മലപ്പുറം ജില്ല പഞ്ചായത്ത്. കാളികാവിനടുത്ത് ചോക്കാട് ചിങ്കക്കല്ല് മേഖലയില്‍ സ്ഥലം ലഭ്യമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ കൊണ്ട് ചരിത്രത്തെ മായ്ക്കാന്‍ കഴിയുമെന്ന് കരുതേണ്ട എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മിക്കാനുള്ള മലപ്പുറം ജില്ല പഞ്ചായത്തിന്റെ നീക്കത്തിനെ് ബിജെപിയും ഹിന്ദു ഐക്യ വേദിയും സമാന ആശയം ഉള്ളവരും രംഗത്ത് വന്നിരുന്നു. വാരിയംകുന്നത്ത് കലാപകാരിയാണ് എന്നും വംശീയ ഹത്യക്ക് നേതൃത്വം കൊടുത്ത ആളാണ്, സ്വതന്ത്ര സമരസേനാനി അല്ലെന്നും ആണ് ഇവരുടെ വാദം. എന്നാല് ഈ എതിര്‍പ്പുകള്‍ വക വെക്കാതെ മുന്നോട്ട് പോകാന്‍ ആണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.സ്മാരകത്തിന് എതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ല എന്നും ചരിത്രം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജില്ലാ പഞ്ചായത്തിനു ഉണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു.' പ്രതിഷേധങ്ങള്‍ കൊണ്ട് ചരിത്രത്തെ മായ്ക്കാന്‍ ആകില്ല. അവരുടെ പോരാട്ട ചരിത്രം വരും തലമുറ അറിയണം. അത് സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ആണ്. ജില്ലാ പഞ്ചായത്ത് സ്മാരകം നിര്‍മിച്ചു അത് സംരക്ഷിക്കുക തന്നെ ചെയ്യും '

കുഞ്ഞഹമ്മദ് ഹാജിയെ പിടികൂടിയെന്ന് കരുതുന്നത് ചോക്കാട് ചിങ്കക്കല്ല് മേഖലയിലെ ഒരു കുന്നിലെ പാറക്കെട്ടില്‍ നിന്ന് ആണ്. ഈ പ്രദേശം വനം വകുപ്പിന്റെ കൈവശം ആയതിനാല്‍ ഇതിനോട് ചേര്‍ന്നുള്ള പ്രദേശത്ത് 50 സെന്റ് ലഭ്യമാക്കാന്‍ ആണ് നീക്കം. ഭൂമി സൗജന്യമായി നല്‍കാം എന്ന് ഒരു കൂട്ടര്‍ ജില്ലാ പഞ്ചായത്തിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഭൂമി ലഭിച്ചാല്‍ ഉടന്‍ മറ്റ് നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു' രണ്ട് സ്ഥലങ്ങള്‍ ആണ് മുഖ്യമായും പരിഗണനയില്‍ ഉള്ളത്. അതില്‍ പ്രധാനം ചോക്കാട് ചിങ്കക്കല്ലില്‍ ആണ്. പാറക്കെട്ട് അടുത്തുള്ള സ്ഥലവും എല്ലാം വനംവകുപ്പിന്റെ കൈവശം ആയത് കൊണ്ട് അവിടെ സാധിക്കില്ല. അതിന് അടുത്ത് തന്നെ 50 സെന്റ് ഭൂമി സൗജന്യമായി നല്‍കാം എന്ന് സ്വകാര്യ വ്യക്തി ഉറപ്പ് നല്‍കിയിട്ടുണ്ട്. അത് ലഭിച്ചാല്‍ അടുത്ത നടപടികള്‍ തുടങ്ങും. ഇതൊന്നും ഏറെ വൈകില്ല എന്ന് തന്നെ ആണ് പ്രതീക്ഷ.'
മലപ്പുറം കോട്ടക്കുന്നില്‍ വച്ചാണ് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊന്നത്. ഇവിടെ സ്മാരകത്തിന് സ്ഥലം ലഭിക്കണം എങ്കില്‍ റവന്യൂ വകുപ്പ് വിട്ട് കൊടുക്കണം. അതിന് വേണ്ട ശ്രമങ്ങളും നടത്തുമെന്ന് എം കെ റഫീഖ പറഞ്ഞു .' നിലവില്‍ ഡി ടി പി സി യുടെ നിയന്ത്രണത്തില്‍ ആണ് കോട്ടക്കുന്ന്. അവിടെ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാരിന്റെ നടപടി ക്രമങ്ങള്‍ ഏറെ പൂര്‍ത്തിയാക്കണം. അതിന് സമയം എടുക്കും. റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കണം. അതിന് വേണ്ട ശ്രമങ്ങളും ജില്ലാ പഞ്ചായത്ത് നടത്തും.'
ഒരു കോടി രൂപ ആണ് സ്മാരകത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ലൈബ്രറി, ചരിത്ര മ്യൂസിയം തുടങ്ങിയവ എല്ലാം അടങ്ങുന്നത് ആകും നിര്‍ദിഷ്ട സ്മാരകം.
Published by:Jayashankar AV
First published:
)}