തിരുവനന്തപുരം: മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഹാർ സ്വദേശി രാജേഷ് മാഞ്ചി വാരിയെല്ലിനടക്കം പരിക്കേറ്റാണ് മരണത്തിന് കീഴടങ്ങിയതെന്നും വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊലപാതകം നടന്നത് മുസ്ലിംലീഗിന് സ്വാധീനമുള്ള സ്ഥലത്താണെന്നും പ്രതികളിൽ പലരും മുസ്ലിം ലീഗ് , പി എഫ് ഐ, സിപിഎം പ്രവർത്തകർ ആണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഭീകരതയുടെ യാഥാർത്ഥ്യം പുറത്തറിയാതിരിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
വടക്കോട്ട് നോക്കി സംസാരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചില്ല. കേരളത്തിൽ തുടർച്ചയായി ആൾക്കൂട്ട കൊലപാതങ്ങൾ ഉണ്ടാകുന്നു. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP president K Surendran, Malappuram, Mob attack, Mob lynching