സൗദിയിൽ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ചേളാരി സ്വദേശി മങ്ങാട്ട് ഹംസ ആണ് മരിച്ചത്

News18 Malayalam | news18-malayalam
Updated: February 10, 2020, 5:21 PM IST
സൗദിയിൽ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
death in saudi
  • Share this:
റിയാദ്: സൗദിയിൽ മലയാളി താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം ചേളാരി മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55) ആണ് കുഴഞ്ഞു വീണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം.

നേരത്തെ ഹൃദ്രോഗമുണ്ടായിരുന്നു. ആഞ്ചിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞ് സൗദിയില്‍ തിരിച്ചെത്തിയിട്ട് മൂന്ന് വര്‍ഷമായിരുന്നു. യാമ്പുവിലെ താമസസ്ഥലത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.

Also read: 'ഏതോ സ്‌കൂളില്‍ ഒരു കുട്ടി പാമ്പ് കടിയേറ്റ് മരിച്ചതിന്റെ പേരില്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാളം ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്': KPA മജീദ്

ഉടന്‍ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാമ്പുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ഹംസ. മൃതദേഹം നാട്ടില്‍കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.
First published: February 10, 2020, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading