നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭർത്താവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു

  ഭർത്താവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു

  രാത്രിയോടെ മുറിവേറ്റ നിലയില്‍ അവശയായ യുവതിയെ സ്വാകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കോഴിക്കോട്: ഭർത്താവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ഉണ്ണികുളം വീര്യമ്പ്രത്ത് വാടക വീട്ടിലെത്തിയ മലപ്പുറം സ്വദേശിനിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മലപ്പുറം കോട്ടക്കല്‍ സ്വദേശി താജുദ്ദീന്റെ ഭാര്യ ഉമ്മുകുല്‍സു(32)വാണ് മരിച്ചത്.

   താജുദ്ദീന്‍ വാടകക്ക് താമസിക്കുന്ന വീര്യമ്പ്രത്തെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് ഉമ്മുകുല്‍സു എത്തിയത്. രാത്രിയോടെ മുറിവേറ്റ നിലയില്‍ അവശയായ ഇവരെ നന്‍മണ്ടയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഭര്‍ത്താവ് താജുദ്ദീന്‍ ഒളിവിലാണെന്നാണ് സൂചന. ഇയാള്‍ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനില്‍ നിവരധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഷഫ്ന നസീർ(7), ഷഫീൻ ജഹാൻ(2) എന്നിവർ ഉമ്മുകുൽസുവിന്‍റെ മക്കളാണ്.

   നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു

   കൊല്ലം: ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. ഓച്ചിറ കൊച്ചുമുറി പറമ്പില്‍ കിരണ്‍ബാബു(നന്ദു-18)ആണ് മരിച്ചത്. അപകടത്തിൽ കിരണിന്‍റെ അമ്മാവന്‍റെ മകനും പരിക്കേറ്റു. കിരൺ ബാബുവിന്‍റെ അമ്മാവന്‍റെ മകനായ ഗൗതമിനെ(20) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒന്‍പത് മണിയോടെയാണ് ആണ് അപകടം. കിരണിന്റെ അമ്മാവന്‍ ഓച്ചിറയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തിന് ഭക്ഷണവുമായി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

   ചവറ കെ എം എം എലിലേക്ക് ലോഡുമായി പോയ ലോറി തകരാറായി ദേശീയ പാത അരികില്‍ നിര്‍ത്തിയിട്ടിരുന്നതാണ്. എതിരേ വന്ന വാഹത്തിന് സൈഡ് നൽകുന്നതിനിടെയാണ് കിരൺ ബാബു ഓടിച്ചിരുന്ന സ്കൂട്ടർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിരണ്‍ മരിച്ചു. കിരണിന്റെ പിതാവ് ബാബുക്കുട്ടന്‍ രണ്ടുവര്‍ഷംമുമ്പ് മരിച്ചതാണ്. മാതാവ് സിന്ധു. ഒരു സഹോദരനുണ്ട്. ഗൗതമിന്റെ പിതാവാണ് ആശുപത്രിയിലുള്ളത്. മാതാവ് കോവിഡ് മൂലം മരിച്ചതാണ്.

   സ്കൂട്ടറിൽ വാൻ തട്ടി തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു

   സ്‌കൂട്ടറില്‍ വാന്‍ തട്ടി റോഡിൽ തെറിച്ചുവീണ കോളജ് വിദ്യാര്‍ഥിനി മരിച്ചു.
   കാര്യവട്ടം സർക്കാർ കോളജിലെ മൂന്നാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ഥിനി കല്ലമ്പലം തോട്ടക്കാട് കരവാരം വരദാനത്തില്‍ എല്‍ ധ്വനി (22)യാണ് മരിച്ചത്. സുഹൃത്തിനെ കൊണ്ടു വിടാനായി സ്‌കൂട്ടറില്‍ പോകവെയാണ് അപകടം ഉണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

   Also Read- ട്രെയിൻ യാത്രയ്ക്കിടെ 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലുപേർ അറസ്റ്റിൽ

   ധ്വനിയുടെ ഒപ്പം ഉണ്ടായിരുന്ന മൂന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥിനി മേനംകുളം സ്വദേശിനി ഷാഹിനി (22) ക്ക് കാലിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് മേനംകുളത്ത് വച്ചാണ് അപകടം ഉണ്ടായത്. ധ്വനിയും ഷാഹിനിയും സഞ്ചരിച്ച സ്‌കൂട്ടറില്‍ വാന്‍ തട്ടി നിയന്ത്രണം നഷ്ടമാകുകയും പിന്നാലെ വന്ന ടിപ്പറിന് അടിയില്‍ പെടുകയുമായിരുന്നു. അപകടത്തില്‍ ധ്വനിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അധ്യാപികയായ ലിലുവിന്റെയും പരേതനായ രാജേഷിന്റെ യും ഏക മകള്‍ ആണ് ധ്വനി.
   Published by:Anuraj GR
   First published:
   )}