ഇന്റർഫേസ് /വാർത്ത /kerala / മലപ്പുറത്ത് കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരന്‍ മരിച്ചു

മലപ്പുറത്ത് കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് ഒന്നരവയസുകാരന്‍ മരിച്ചു

News18

News18

എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  • Share this:

മലപ്പുറം: പത്തപ്പിരിയത്ത് ഒന്നര വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ഫൊയ്ജു റഹ്‌മാന്‍-ജാഹിദ ബീഗം ദമ്പതിമാരുടെ മകന്‍ മസൂദലോം ആണ് മരിച്ചത്. പെരുവില്‍കുണ്ട കോഴിഫാമില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മലപ്പുറത്ത് പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു; രക്ഷിതാക്കൾക്കെതിരെ കേസ് 

മലപ്പുറം കരുവാരകുണ്ടിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ വിവാഹം നടത്തിയതിന് രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തു. പ്ലസ് 2 വിന് പഠിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയതിനാണ് ബാല്യവിവാഹ നിരോധന നിയമം വകുപ്പ് 9, 10 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.  ഈ മാസം ഒൻപതിന് ആയിരുന്നു സംഭവം.

ബാല്യവിവാഹ നിരോധന നിയമ വകുപ്പ് പ്രകാരം വരൻ, രക്ഷിതാക്കൾ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ എന്നിവർക്കെതിരെയാണ് കരുവാരക്കുണ്ട് പോലീസ് കേസെടുത്തത്. കരുവാരക്കുണ്ടിൽ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നിക്കാഹാണ് നടത്തിയത്.

അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷലഭിക്കാവുന്ന കുറ്റമാണ് ബാല്യ വിവാഹം. ബാല്യ വിവാഹത്തെക്കുറിച്ച് പൊതുജനങ്ങൾ വിവരം നല്കിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കരുവാരക്കുണ്ട് സി ഐ മനോജ് പറയറ്റ അറിയിച്ചു.

First published:

Tags: Death, Electric Shock, Malappuram