മലപ്പുറം: ക്രിസ്മസ് സമ്മാനങ്ങളുമായി ഊരകം ഫാത്തിമ മാതാ പള്ളിയിലെ ഫാദര്‍ അബ്രഹാം കൊച്ചിലാത്തും, ഫാദര്‍ ജോസഫ് ചുണ്ടയിലും, ഫാദര്‍ സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തിലും എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കില്‍ തന്റെ വസതിയില്‍ പുരോഹിതന്മാരെ സ്വീകരിക്കുന്ന വിഡിയോയും കുഞ്ഞാലിക്കുട്ടി പങ്കുവെച്ചിട്ടുണ്ട്.
കുടുംബവും ഫാത്തിമ മാതാ ചര്‍ച്ചുമായി പണ്ട് മുതലേ ഊഷ്മളമായ ഒരു ബന്ധം നിലനിര്‍ത്തി പോരുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി കുറിപ്പില്‍ പറയുന്നു. ജീവിത യാത്രയില്‍ സന്തോഷം പകരുന്ന ചില പതിവുകളിലൊന്നായി പുരോഹിതരുടെ സന്ദര്ശനംമാറിയിട്ട് കാലമേറെയായെന്ന് കുറിപ്പില്‍ പറയുന്നു.
ഊരകം ഫാത്തിമ മാതാ പള്ളിയിലെ വികാരി ഫാദര്‍ ജിനോ ചുണ്ടയില്‍, ക്രിസ്മസ് സമ്മാനവുമായി മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സദ്ദിഖലി ശിഹാബ് തങ്ങളെയും സന്ദര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.