നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് വിവാഹ ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണ് മരിച്ചു

  മലപ്പുറത്ത് വിവാഹ ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണ് മരിച്ചു

  ശനിയാഴ്ച്ച കിഴിശ്ശേരിയിൽ വിവാഹ വീട്ടിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മലപ്പുറം: വിവാഹ ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണ് മരിച്ചു. മഞ്ചേരി ഡിജിറ്റൽ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശിയുമായ പാറക്കൽതൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്.

   ശനിയാഴ്ച്ച കിഴിശ്ശേരിയിൽ വിവാഹ വീട്ടിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.

   Also Read-Viral Video| തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്ന അനക്കോണ്ട; സെൽഫിയെടുത്ത് നാട്ടുകാരും

   ഭാര്യ-ജിഷ( അധ്യാപിക, എഎംഎൽപി സ്കൂൾ, മണ്ടകക്കുന്ന്), അമൽ പ്രസാദ്, അഖില പ്രസാദ്.

   മാസങ്ങൾക്ക് മുമ്പ് ചെങ്ങന്നൂരിലും വിവാഹഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണ് മരിച്ചിരുന്നു. പാണ്ടനാട് വെസ്റ്റ് വെഞ്ചാലില്‍ ആര്‍. വിനോദ് (39) ആയിരുന്നു മരിച്ചത്. പത്തനംതിട്ട നെല്ലിക്കലില്‍ വിവാഹചടങ്ങ് ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. ക്യാമറ കൈയിലേന്തി താഴേയ്ക്ക് വീഴുന്ന ഫോട്ടോഗ്രാഫറുടെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

   വിവാഹചടങ്ങിന്റെ പുടവകൊടുക്കല്‍ കഴിഞ്ഞപ്പോഴാണ് വിനോദ് പെട്ടെന്ന് താഴേക്ക് വീണത്. ചെങ്ങന്നൂര്‍ പാണ്ടനാടാണ് വിനോദിന്റെ സ്ഥലം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആയിരുന്നു മരണ കാരണം.

   22 പവനും പണവും മോഷ്ടിച്ച് പോലീസിനെ വിവരമറിയിച്ച് മാതൃകയായ 'മാന്യൻ' പിടിയിൽ; പഞ്ചായത്തിൽ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ്

   ബന്ധുവിന്റെ വീട്ടിൽ മോഷണം നടത്തിയതിന് ശേഷം മോഷണ വിവരം നാട്ടുകാരേയും പൊലീസിനേയും അറിയിച്ച് 'മാതൃകയായി' യുവാവ്. പെരുനാട് മാമ്പാറ എരുവാറ്റുപുഴ ജംഗ്ഷന് സമീപം ചന്ദ്രമംഗലത്ത് ബിജു ആർ പിള്ളയാണ് 'മാന്യനായ' കള്ളൻ. ഇയാളെ പിന്നീട് പൊലീസ് പിടികൂടുകയും ചെയ്തു. സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് ബിജു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇയാള്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.

   ഇക്കഴിഞ്ഞ 11 നാണ് എരുവാറ്റുപുഴ ജംഗ്ഷന് സമീപമുള്ള പരമേശ്വരൻ പിള്ളയുടെ വീട്ടിൽ കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 22 പവൻ സ്വർണവും 22,000 രൂപയുമാണ് മോഷ്ടിച്ചത്. വീടിന്റെ വശത്തുള്ള വലിയ ജനാല ഇളക്കി മാറ്റിയാണ് ബിജു വീടിനുള്ളിൽ കടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു മോഷണം.

   പരമേശ്വരൻ പിള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. മോഷണ ശേഷം ബിജു തന്നെയാണ് പരമേശ്വരൻ പിള്ളയുടെ മകൾ ദീപയെ വിളിച്ച് മോഷണ വിവരം അറിയിച്ചത്. വീട്ടിനുള്ളിൽ നിന്ന് എന്തോ ശബ്ദം കേട്ടെന്നും ചെന്നു നോക്കിയപ്പോൾ ജനാല ഇളക്കിയ നിലയിൽ കണ്ടെന്നുമായിരുന്നു ഇയാൾ മകളോട് പറഞ്ഞത്.

   തുടർന്ന് നാട്ടുകാരേയും വിവരം അറിയിച്ചു. ഇതിനുശേഷം സമീപവാസികൾക്കൊപ്പം വീടിനുചുറ്റും നടന്ന് പരിശോധിച്ച ശേഷമാണ് ബിജു പൊലീസിനേയും വിവരം അറിയിച്ചത്. പരമേശ്വരൻ പിള്ളയുടെ മകൾ ദീപ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ മോഷ്ടാക്കളേയും സ്ഥിരം കുറ്റവാളികളേയുമെല്ലാം ചോദ്യം ചെയ്തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

   വീടിന് മുൻപിൽ സിസിടിവി ക്യാമറയുണ്ടായിരുന്നെങ്കിലും ഇതിൽ പെടാതെയായിരുന്നു ബിജു മോഷണം നടത്തിയത്. വീടിനെ കുറിച്ച് അറിയുന്നയാൾ ആയിരിക്കാം മോഷ്ടാവ് എന്ന സംശയം ഇതോടെ ബലപ്പെട്ടു. ക്യാമറയിൽ പെടാതെ മോഷ്ടാവ് കടന്നതിനെ കുറിച്ച് അന്വേഷിച്ചാണ് പൊലീസ് ബിജുവിലേക്ക് എത്തുന്നതും.
   Published by:Naseeba TC
   First published:
   )}