നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Malappuram| മണൽ മാഫിയയ്ക്കെതിരേ പോരാടി 24 വർഷം കിടപ്പിലായ എസ്ഐ മുഹമ്മദ് ഷഫീഖ് വിട പറഞ്ഞു

  Malappuram| മണൽ മാഫിയയ്ക്കെതിരേ പോരാടി 24 വർഷം കിടപ്പിലായ എസ്ഐ മുഹമ്മദ് ഷഫീഖ് വിട പറഞ്ഞു

  എസ്ഐയെ ഇടിച്ച ലോറി ഇതുവരെ കണ്ടെത്താനായിട്ടില്ല.

  മുഹമ്മദ് ഷഫീഖ്

  മുഹമ്മദ് ഷഫീഖ്

  • Share this:
  മലപ്പുറം: 24 വർഷം ശരീരം തളർന്ന് കിടപ്പിലായിരുന്നെങ്കിലും  ടി.കെ. മുഹമ്മദ് ഷഫീഖ് പോലീസ് സേനയുടെ (kerala police) ഉൾകരുത്തിന്റെ പ്രതീകമായിരുന്നു. ഒരു കാലത്ത് മണൽ മാഫിയക്കെതിരെ (Sand mafia)കടുത്ത നടപടികൾ എടുത്തിരുന്ന ഉദ്യോഗസ്ഥൻ ആയിരുന്നു ടി.കെ. മുഹമ്മദ് ഷഫീഖ് . ജോലി കഴിഞ്ഞ് വരുന്ന വഴിയാണ് ഇദ്ദേഹത്തെ അജ്ഞാത വാഹനം ഇടിച്ചിട്ടത്.

  ആ അപകടം അദ്ദേഹത്തിന്റെ ജീവിതത്തെ വഴി മാറ്റി. ജീവൻ തിരിച്ചു കിട്ടിയെങ്കിലും തുടർന്നുള്ള കാലം ദുരിതമായിരുന്നു. ശരീരം തളർന്നു പോയ അദ്ദേഹത്തെ പോലീസ് സേന കൈവിട്ടില്ല. പൊലീസ് വകുപ്പിന്റെ പൂർണ സഹകരണം ലഭിച്ചതോടെ സർവീസിൽ തുടർന്ന അദ്ദേഹം 5 വർ ഷം മുൻപ് സിഐ ആയി വിരമിച്ചു. തിരൂർ തെക്കുംമുറിയിലെ വീട്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം.

  1987 ൽ എസ്ഐ ആയി ജോലിയിൽ പ്രവേശിച്ച ഷഫീഖ് മണൽ മാഫിയയ്ക്കും ഗുണ്ടാസംഘങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥൻ ആയിരുന്നു. 1997 ൽ കോഴിക്കോട് നടക്കാവിൽ എസ്ഐ ആയിരിക്കെ, തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി തെക്കുംമുറിയിലെ വീട്ടിലേക്ക് ബൈക്കിൽ വരും വഴി പിന്നാലെയെത്തിയ മിനിലോറി ഇടിച്ചിടുകയായിരുന്നു. അരമണിക്കൂറിലേറെ റോഡിൽ രക്തം വാർന്നു കിടന്ന എസ്ഐയെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

  Also Read-Stolen Annapurna Idol | 100 വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂർണ ദേവിയുടെ വിഗ്രഹം കാനഡയിൽ കണ്ടെത്തി

  പിന്നീട് ഏറെക്കാലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ജീവൻ തിരിച്ചുകിട്ടിയെങ്കിലും തലയ്ക്കും ശരീരഭാഗങ്ങൾക്കും കനത്ത ക്ഷതമേറ്റതിനാൽ കഴുത്തിനു താഴെ ചലനശേഷി നഷ്ടപ്പെട്ടു. എസ്ഐയെ ഇടിച്ച വാഹനം സംബന്ധിച്ച അന്വേഷണങ്ങളും ഫലം കണ്ടില്ല. മണൽ മാഫിയ ഉൾപ്പെടെ നിരവധി നിയമലംഘകരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. നീണ്ട ചികിത്സകൾക്ക് ഒടുവിൽ കുറച്ച് കാലം അദ്ദേഹം സർവീസിൽ തിരിച്ചെത്തിയെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നു.
  Also Read-Caravan Kerala | ടൂറിസം വകുപ്പിന്റെ നൂതന പദ്ധതി കാരവാന്‍ കേരളയുടെ ഭാഗമാകാം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  ഇടക്കിടെ ശരീരം തളരുന്ന അവസ്ഥ ഉണ്ടായിരുന്നു.  ഒടുവിൽ വിരമിക്കുന്ന സമയത്ത് അദ്ദേഹത്തിന് ഡിവൈഎസ്പി ആയി പ്രൊമോഷൻ നൽകിയിരുന്നു. പക്ഷേ അത് അദേഹം വേണ്ടെന്ന് എഴുതി നൽകി.

  തൃശൂർ കൊടുങ്ങല്ലൂർ ആണ് ജന്മദേശം. ഭാര്യ സുഹ്‌റ കടുങ്ങാത്തുകുണ്ട് ഹൈ സ്കൂൾ ടീച്ചർ ആണ്. ഒരു മകൻ ഡോക്ടർ ഷൈസൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ജോലി ചെയ്യുന്നു.1987 ബാച്ച് എസ്ഐ ആയി സർവിസിൽ പ്രവേശിച്ചതാണ്. കരുവാരക്കുണ്ട്, കൽപകഞ്ചേരി, തിരൂർ, കോഴിക്കോട് മാവൂർ എന്നിവിടങ്ങളിൽ എസ് ഐ ആയും കോഴിക്കോട് ക്രൈം ബ്രാഞ്ചിൽ സി ഐ ആയും ജോലി ചെയ്തിട്ടുണ്ട്. സ്വദേശമായ കൊടുങ്ങല്ലൂർ അത്താണി ജുമാ മസ്ജിദിൽ ഇന്ന് കബറടക്കും.
  Published by:Naseeba TC
  First published:
  )}