• HOME
 • »
 • NEWS
 • »
 • kerala
 • »
 • മലപ്പുറത്ത് ഗൾഫിൽനിന്ന് എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

മലപ്പുറത്ത് ഗൾഫിൽനിന്ന് എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

ബു​ധ​നാ​ഴ്ച വൈകിട്ട് ആറുമണിയോടെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ യുവാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഭാര്യപിതാവും സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്...

Rashid

Rashid

 • Share this:
  മലപ്പുറം: ഗൾഫിൽനിന്ന്​ എ​ത്തി​യ യു​വാ​വി​നെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. കാ​ളി​കാ​വ് ചോ​ക്കാ​ട് പു​ല​ത്ത് വീ​ട്ടി​ല്‍ റാ​ഷി​ദി​നെ​യാ​ണ് (27) ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മ​ഞ്ചേ​രി- കോ​ഴി​ക്കോ​ട് റോ​ഡി​ല്‍ പ​ട്ട​ര്‍​കു​ള​ത്ത് ബു​ധ​നാ​ഴ്ച വൈകിട്ട് ആറുമണിയോടെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഈ സംഭവത്തിന് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പരിശോധിച്ചുവരികയാണെന്ന്​ പൊ​ലീ​സ്​ അ​​റി​യി​ച്ചു.

  രണ്ടു ദിവസം മുമ്പാണ് റാഷിദ് കരിപ്പൂരിൽ എത്തിയത്. തുടർന്ന് രണ്ടു ദിവസം കോഴിക്കോട് മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. ബുധനാഴ്ച കാളികാവിലെ വീട്ടിലേക്ക് പോകാൻ വാഹനവുമായി മഞ്ചേരിയിലെത്താൻ റാഷിദ് നിർദേശിച്ചു. താൻ മഞ്ചേരിയിൽ എത്താമെന്നും അറിയിച്ചു. അതനുസരിച്ച് റാഷിദിന്‍റെ ഭാര്യപിതാവും സുഹൃത്തുക്കളും മഞ്ചേരിയിൽ കാത്തുനിന്നു. എന്നാൽ മ​ഞ്ചേ​രി​യി​ല്‍​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പ​ട്ട​ര്‍​കു​ള​ത്ത് താൻ സഞ്ചരിച്ചിരുന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട വി​വ​രം റാ​ഷി​ദ് ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബ​ന്ധു​ക്ക​ളെ​ത്തി റാ​ഷി​ദ് സ​ഞ്ച​രി​ച്ച കാ​റി​ലെ സാ​ധ​ന​ങ്ങ​ള്‍ മാറ്റി.

  അതിനുശേഷം റാഷിദ് സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച കാറിൽ എത്തിയവരുമായി ബന്ധുക്കളും സുഹൃത്തുക്കളും വാക്കുതർക്കം ഉണ്ടായി. അതിനിടെയാണ് അപകടമുണ്ടാക്കിയ കാറിലെത്തിയവർ റാഷിദിനെ അവരുടെ കാറിലേക്ക് കയറ്റി അതിവേഗം ഓടിച്ചുപോകുകയായിരുന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ മു​മ്പ് സാ​ധ​ന​ങ്ങ​ള്‍ ബ​ന്ധു​ക്ക​ളു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​യ​തി​ലും അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് ബ​ന്ധു​ക്ക​ളെ​ത്താ​ന്‍ കാ​ത്തു നിന്നതിലും ദു​രൂ​ഹ​ത​യു​ള്ള​താ​യി പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു.

  റാഷിദിനെ തട്ടിക്കൊണ്ടുപോയത് വ​ള്ളു​വ​മ്പ്രം സ്വ​ദേ​ശി​യു​ടെ കാ​റി​ലാ​ണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യാനായി റാഷിദിന്‍റെ ഭാ​ര്യ​പി​താ​വിനെയും സു​ഹൃ​ത്തു​ക്ക​ളെയും പൊലീസ് ക​സ്​​റ്റ​ഡിൽ എടുത്തിട്ടുണ്ട്. മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പ്ര​ദീ​പ്, സി.​ഐ സി. ​അ​ല​വി എ​ന്നി​വ​രാ​ണ് കേസ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

  പ്രാരാബ്ധം പറഞ്ഞ് 11 ലക്ഷം തട്ടിയ കാമുകിയുടെ വീട്ടിലെത്തിയപ്പോൾ സ്വീകരിച്ചത് ഭർത്താവ്; യുവാവിന്റെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ

  പത്തനംതിട്ട: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച്‌ പണം തട്ടിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റിലായി. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്‌ എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി ടി. പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. കുളനട സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ പന്തളം പൊലീസാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്‍റെ ഒത്താശയോടെ യുവതി, പരാതിക്കാരനിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാർ ന്യൂസ് 18നോട് പറഞ്ഞു. ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എഴുകോൺ, കണ്ണൂർ സ്വദേശികളെയും പ്രതികൾ സമാനരീതിയിൽ വഞ്ചിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇവർക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.

  Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

  അവിവാഹിതയാണെന്നും കൊട്ടാരക്കര പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും പറഞ്ഞ് 2020 ഏപ്രിലിലാണ് യുവതി, ഫേസ്ബുക്ക് വഴി പരാതിക്കാരനായ യുവാവുമായി അടുപ്പത്തിലാകുന്നത്. കുളനടയിൽ വർക്ക് ഷോപ്പ് നടത്തുകയായിരുന്ന യുവാവാണ് പരാതിക്കാരൻ. എസ്‌ എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇവരുടെ പരിചയം പ്രണയമായി വളർന്നതോടെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു.

  കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ മരിച്ചു പോയെന്നും, ബന്ധുക്കൾ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും യുവതി യുവാവിനെ വിശ്വസിപ്പിച്ചു. വസ്തുസംബന്ധമായ കേസ് നടത്താനായി യുവതി പലപ്പോഴായി 11,07,975 ലക്ഷം രൂപ യുവാവിൽനിന്ന് തട്ടിയെടുത്തു. ഹൈക്കോടതിയിൽ കേസ് സംബന്ധമായ ആവശ്യത്തിന് പോകാനായി പാര്‍വതിയ്ക്ക് കാര്‍ വാടകയ്‌ക്കെടുത്തു നല്‍കിയതിന് 8000 രൂപയും യുവാവ് നൽകിയിരുന്നു.

  അടുത്തകാലത്തായി വിവാഹ കാര്യം പറയുമ്പോഴെല്ലാം പാർവതി ഒഴിഞ്ഞുമാറിയതോടെ, യുവാവ് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയായിരുന്നു. പുത്തൂരിലെത്തി അന്വേഷിച്ചപ്പോഴാണ് പാർവതി വിവാഹിതയാണെന്നും, സുനിൽ ലാൽ ഭർത്താവ് ആണെന്നും അറിഞ്ഞത്. ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും യുവാവിന് മനസിലായി. തുടര്‍ന്നു പന്തളം പൊലീസില്‍ പരാതി നല്‍കി. എസ്‌എച്ച്‌ഒ എസ്. ശ്രീകുമാര്‍, എസ്‌ഐ ടി. കെ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
  Published by:Anuraj GR
  First published: