മലപ്പുറം: സ്വകാര്യ ബസ് (private bus) തട്ടി പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു. വണ്ടൂര്‍ സ്വദേശി നിതിനാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ വണ്ടൂര്‍ മണലിമ്മല്‍ പാടം ബസ് സ്റ്റാന്റില്‍ വെച്ച് ബസിന്റെ മുന്‍ചക്രം കയറി ഇറങ്ങുകയായിരുന്നു.
കാളികാവ്- കോഴിക്കോട് റൂട്ടിലോടുന്ന കെ.പി. ബ്രദേഴ്സ് ബസ് സ്റ്റാന്റിലെ ട്രാക്കില്‍നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം നടന്നത്. സംഭവ സ്ഥാലത്ത് വെച്ച് തന്നെ നിതിന്‍ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Accident | കെ.എസ്.ആർ.ടി.സി. ബസും തീർത്ഥാടകരുടെ വാഹനവും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്
കെ.എസ്.ആർ.ടി.സി. ബസും (KSRTC Bus) ശബരിമല തീർത്ഥാടകർ (Sabarimala Pilgrims) സഞ്ചരിച്ച വാഹനവും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്. പെരുവന്താനം മുറിഞ്ഞപുഴ വളഞ്ഞങ്ങാനത്തിനു സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗത്തിൽ വളവു തിരിഞ്ഞ് വരികയായിരുന്ന മിനി ബസ് കട്ടപ്പനയിലേക്കു പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനെ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അപകടത്തിൽ രണ്ടു അയ്യപ്പ ഭക്തന്മാർ മരണമടഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.